ETV Bharat / state

പണിക്കൻകുടി കൊലപാതകം : സിന്ധുവിനെ കൊന്നത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തില്‍

author img

By

Published : Sep 7, 2021, 2:41 PM IST

Updated : Sep 7, 2021, 3:00 PM IST

ഓഗസ്റ്റ് 11ന് രാത്രി ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തുകയുമായിരുന്നു

പണിക്കൻകുടി കൊലപാതകം  പണിക്കൻകുടി കൊലപാതകം വാര്‍ത്ത  പണിക്കൻകുടി കൊലപാതകം ബിനോയ് വാര്‍ത്ത  പണിക്കൻകുടി കൊലപാതകം ബിനോയ് കുറ്റസമ്മതം വാര്‍ത്ത  പണിക്കൻകുടി കൊലപാതകം സംശയം വാര്‍ത്ത  സിന്ധു കൊലപാതകം സംശയം വാര്‍ത്ത  പണിക്കൻകുടി കൊലപാതകം ബിനോയ് സംശയം വാര്‍ത്ത  ഇടുക്കി കൊലപാതകം സംശയം വാര്‍ത്ത  panickankudy murder news  panickankudy murder binoy confession news  panickankudy murder suspicion news  panickankudy murder strangled woman news
പണിക്കൻകുടി കൊലപാതകം: സിന്ധുവിനെ കൊലപ്പെടുത്തിയത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തില്‍

ഇടുക്കി : ഇടുക്കി പണിക്കൻകുടിയില്‍ യുവതിയെ കൊലപ്പെടുത്തിയത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തെ തുടര്‍ന്ന്. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് സിന്ധുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ആദ്യ ഭാര്യ പിണങ്ങി പോയത് പോലെ തന്നെ ഉപേക്ഷിച്ച് സിന്ധുവും പോകുമെന്ന നിഗമനത്തിലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ബിനോയ് പൊലീസിനോട് സമ്മതിച്ചു.

Read more: പണിക്കന്‍കുടി സിന്ധു വധക്കേസ്; ബിനോയ് അറസ്റ്റിൽ

ഓഗസ്റ്റ് 11ന് രാത്രി വഴക്കിനെ തുടര്‍ന്ന് ബിനോയ് സിന്ധുവിനെ മര്‍ദിച്ചു. കഴുത്തിന് ഞെക്കിപ്പിടിച്ചതിനെ തുടര്‍ന്ന് അവശയായ സിന്ധുവിനെ മുറ്റത്തേക്ക് തള്ളിയിട്ടു. മരിച്ചെന്ന് കരുതി ജഡം മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ബിനോയ് തീരുമാനിച്ചെങ്കിലും തീ കൊളുത്തിയപ്പോൾ സിന്ധു നിലവിളിച്ചു. വെള്ളമൊഴിച്ച് തീ കെടുത്തിയശേഷം അനക്കമുണ്ടായില്ല. തുടർന്ന് കുഴിയെടുത്ത് അതിലിട്ട് മൂടുകയായിരുന്നു. കുഴിയിലിടുമ്പോൾ സിന്ധുവിന് ജീവനുണ്ടോയെന്ന് നോക്കിയില്ല.

പണിക്കൻകുടി കൊലപാതകം : സിന്ധുവിനെ കൊന്നത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തില്‍

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബിനോയിയും സിന്ധുവും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരും തമ്മില്‍ പരസ്‌പരം സംശയത്തിന്‍റെ പേരിൽ കലഹിക്കുകയും ബിനോയ് സിന്ധുവിനെ മര്‍ദിക്കാറുമുണ്ടായിരുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിന്ധു ഇയാളെ ആശുപത്രിയില്‍ പോയി കണ്ടത് സംബന്ധിച്ച് ഇരുവരും തമ്മില്‍ ദിവസവും വഴക്കിടാറുണ്ടായിരുന്നു.

Read more: പണിക്കന്‍കുടി കൊലപാതകം: കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തി മണ്ണിട്ട് മൂടി, ബിനോയിക്കായി അന്വേഷണം

ഓഗസ്റ്റ് പതിനാറാം തിയ്യതി മുതല്‍ ഒളിവില്‍ പോയ ബിനോയിയെ കഴിഞ്ഞ ദിവസം പെരിഞ്ചാംകൂട്ടി വനമേഖലയില്‍ നിന്നുമാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊലയ്ക്ക് ശേഷം സുഹൃത്ത് മധുവിനെ കാണാൻ നെടുങ്കണ്ടത്തേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് പാലക്കാട്, ഷൊർണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ പല തവണയെത്തി. ഇതിനിടയിൽ അഭിഭാഷകനെ കാണുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനും ശ്രമം നടത്തി.

പണം പിന്‍വലിക്കുന്നതിനായി രണ്ട് ദിവസം മുമ്പ് പണിക്കൻകുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പൊലീസ് പിടിയിലാവുമെന്ന് ഭയന്ന് തൃശൂരിലേക്ക് തിരിച്ചുപോയി. പിന്നീട് പെരിഞ്ചാംകുട്ടിയിലെത്തി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പൊലീസ് പിടിയിലാവുന്നത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Read more: കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി

Last Updated : Sep 7, 2021, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.