ETV Bharat / state

മധ്യകേരളത്തിന്‍റെ പടയണി ഹൈറേഞ്ചിനും പരിചിതമാവുന്നു - PADAYANI AT HIGHRANGE IDUKKI

കടമ്മനിട്ട ഗോത്രകല കളരിയാണ് ഇത്തവണ പടയണി കെട്ടിയാടിയത്

ഹൈറേഞ്ചിലെ പടയണി
author img

By

Published : Mar 21, 2019, 4:16 AM IST

മധ്യകേരളത്തിലെ ഭഗവതിക്കാവുകളിൽ മാത്രം കണ്ടുപരിചയമുള്ള പടയണി ഹൈറേഞ്ചിനും പരിചിതമാവുകയാണ്. കട്ടപ്പന ദേവി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിലാണ് പടയണി അവതരിപ്പിച്ചത്. കേരളത്തിലെ പ്രാചീന സംസ്കാരത്തിന്‍റെ ശേഷിപ്പുകളിലൊന്നാണ് ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന പടയണിയെന്ന അനുഷ്ഠാനകല. വാദ്യമേളങ്ങളുടെയും തുള്ളലുകളുടെയും പശ്ചാത്തലത്തിൽ കെട്ടിയാടിയ ഭൂതഗണങ്ങളുടെ കോലങ്ങൾ കാഴ്ചയിൽ മാറ്റുരക്കുന്നു.

മധ്യകേരളത്തിന്‍റെ പടയണി ഹൈറേഞ്ചിനും പരിചിതമാവുന്നു

എല്ലാവർഷവും കട്ടപ്പന കുന്തളംപാറ കാവുംപടി ദേവിക്ഷേത്രത്തിലെ ഉത്സവ നാളുകളിൽ പടയണി ക്ഷേത്രത്തിൽ അവതരിപ്പിക്കാറുണ്ട്. പച്ചപ്പാളയിൽ കലയുടെ കറതീർന്ന കരവിരുതുകൾ തീർക്കുന്ന കോലങ്ങൾ ശിരസിലേറ്റി, തപ്പിന്‍റെ താളത്തിലും വായ്പ്പാട്ടിന്‍റെ ഈണത്തിനും ഒപ്പം കലാകാരന്മാർ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോൾ അത് ഐതിഹ്യത്തിന്‍റെ ഓർമ പുതുക്കൽ മാത്രമല്ല, ജാതിഭേദമന്യേ നാടിന്‍റെ ഒത്തുചേരൽ കൂടിയാവുന്നു.

Intro:മധ്യകേരളത്തിലെ ഭഗവതിക്കാവുകളിൽ മാത്രം കണ്ടുപരിചയമുള്ള പടയണി ഹൈറേഞ്ചിന്റെ മണ്ണിലും .കട്ടപ്പന ദേവീക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് പടയണി അവതരണം നടത്തിയത്.

Body:കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ പ്രതീകങ്ങളിൽ ഒന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന അനുഷ്ഠാനകലയാണ് പടയണി .ഭൂതഗണങ്ങൾ വാദ്യമേളങ്ങളുടെയും തുള്ളലുകളുടെ പശ്ചാത്തലത്തിൽ കെട്ടിയാടിയ കോലങ്ങൾ കാഴ്ചയിൽ മാറ്റുരയ്ക്കുന്നു....

HOLD

ഹൈറേഞ്ചിലെ മണ്ണിൽ അത്ര സുപരിചിതമല്ലാത്ത പടയണിയെ പരിചിതമാക്കിയത് കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രമാണ്. എല്ലാവർഷവും ക്ഷേത്രത്തിലെ ഉത്സവ നാളുകളിൽ ഈ കലാരൂപത്തെ ക്ഷേത്രത്തിൽ അവതരിപ്പിക്കാറുണ്ട്. കടമനിട്ട ഗോത്രകല കളരിയാണ് ഇത്തവണ പടയണി കെട്ടിയാടിയത് .

Byte

Conclusion:പച്ചപ്പാളയിൽ കലയുടെ കറതീർന്ന കരവിരുതുകൾ തീർക്കുന്ന കോലങ്ങൾ ശിരസ്സിലേറ്റി, തപ്പിന്റെ താളത്തിലും വായ്പ്പാട്ടിന്റെ ഈണത്തിനും ഒപ്പം കലാകാരന്മാർ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോൾ അത് ഐതിഹ്യത്തിന് ഓർമ്മപുതുക്കൽ മാത്രമല്ല, ജാതിഭേദമന്യേ നാടിൻറെ ഒത്തുചേരൽ കൂടിയാണ്.

Jithin Joseph
ETV BHARAT IDUKKI
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.