ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ 68 ലക്ഷം രൂപ അടിമാലി ബ്ലോക്ക് പഞ്ചായത്തിന് നല്‍കുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ആശുപത്രിക്കായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള തുക വൈകാതെ തന്നെ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറാന്‍ നടപടി കൈകൊള്ളുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
അടിമാലി താലൂക്കാശുപത്രിയെ കൂടി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി കൈകൊണ്ട സാഹചര്യത്തിലാണ് ഓക്‌സിജന്‍ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പ്ലാന്‍റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥല സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ തുടര്‍ നടപടി കൈകൊള്ളുമെന്നാണ് വിവരം.
READ MORE: പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി
തൊടുപുഴയിലെ ജില്ലാ ആശുപത്രിക്കായും സമാനരീതിയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്തധികൃതര്‍ പറഞ്ഞു. അടിമാലി താലൂക്കാശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാന്‍ നടപടി കൈകൊണ്ട സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്‍റ് കൂടി ഒരുങ്ങിയാല്‍ അത് ആദിവാസി, തോട്ടം മേഖലകളിലെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്താകും.