ETV Bharat / state

ചില്ലിത്തോട് പട്ടികജാതി കോളനി പട്ടയവിതരണം: നടപടികള്‍ ആരംഭിച്ചു - ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍

ചില്ലിത്തോട് പട്ടികജാതി കോളനിയിലെ 250ഓളം വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്

ചില്ലിത്തോട് പട്ടികജാതി കോളനി പട്ടയ വിതരണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു
author img

By

Published : Nov 6, 2019, 1:16 AM IST

Updated : Nov 6, 2019, 1:37 AM IST

ഇടുക്കി: അടിമാലി ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ പട്ടയ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 250ഓളം വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. കാലങ്ങളായി പട്ടയമെന്ന ആവശ്യം ചില്ലിത്തോട്ടിലെ പട്ടികജാതി കുടുംബങ്ങള്‍ മുമ്പോട്ട് വെച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ കോളനിയില്‍ യോഗം ചേര്‍ന്നു. ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. തുടര്‍ നടപടിയെന്നോണം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.

ചില്ലിത്തോട് പട്ടികജാതി കോളനി പട്ടയവിതരണം: നടപടികള്‍ ആരംഭിച്ചു

ഇതിന് ശേഷമാണ് കോളനിയില്‍ സര്‍വേ നടപടികള്‍ക്ക് തുടക്കമായത്. 1975 കാലഘട്ടത്തില്‍ ചില്ലിത്തോട്ടില്‍ ഒരു ഏക്കര്‍ ഭൂമി വീതം 90 കുടുംബങ്ങള്‍ക്കായിരുന്നു വിതരണം ചെയ്തത്. പിന്നീട് ഭൂമി കൊടുക്കല്‍ വാങ്ങലിലൂടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. സര്‍വ്വയറുമാരായ ബോബി കെ ജോസഫ്, അരുണ്‍ പി.ബി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Intro:അടിമാലി ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ പട്ടയവിതരണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു.Body:ഒരേക്കര്‍ ഭൂമി വീതം 90 കുടുംബങ്ങള്‍ക്കായിരുന്നു 1975ല്‍ ചില്ലിത്തോട്ടില്‍ വിതരണം ചെയ്തത്.പിന്നീട് ഭൂമി കൊടുക്കല്‍ വാങ്ങലിലൂടെ ചില്ലിത്തോട്ടില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു.നിലവില്‍ 250ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടിയാണ് ഇപ്പോള്‍ നടന്നു വരുന്ന സര്‍വ്വെ ജോലികളെ വിലയിരുത്തുന്നത്.സര്‍വ്വയറുമാരായ ബോബി കെ ജോസഫ്,അരുണ്‍ പി ബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അളന്ന് തിരിക്കല്‍ നടപടികള്‍പുരോഗമിക്കുകയാണ്.

ബൈറ്റ്

ബോബി കെ ജോസഫ്
താലൂക്ക് സർവ്വയർConclusion:കാലങ്ങളായി പട്ടയമെന്ന ആവശ്യം ചില്ലിത്തോട്ടിലെ പട്ടികജാതി കുടുംബങ്ങള്‍ മുമ്പോട്ട് വച്ചിരുന്നെങ്കിലും മാറി മാറി വന്നിരുന്ന സര്‍ക്കാറുകള്‍ ആവശ്യം മുഖവിലക്കെടുത്തിരുന്നില്ല.ഇതിനെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ കോളനിയില്‍ യോഗം ചേരുകയും പട്ടയമെന്ന ആവശ്യമുന്നയിച്ച് ജനകീയ കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.ജനകീയ കമ്മറ്റി ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കോളനിയില്‍ സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Nov 6, 2019, 1:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.