ഇടുക്കി: ഓശാന ഞായര്‍ ആഘോഷിച്ച് ക്രൈസ്‌തവ വിശ്വാസികള്‍. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോലവിതരണവും നടന്നു. ഈസ്‌റ്ററിന് മുന്‍പുള്ള ഞായറാഴ്‌ചയാണ് വിശ്വാസികള്‍ ഇത് ആഘോഷിക്കുന്നത്.
ഓശാന ഞായറോടുകൂടി സഭകള്‍ വിശുദ്ധ വാരാചരണം ആരംഭിക്കും. ക്രിസ്‌തീയ വിശ്വാസമനുസരിച്ച് കുരിശിലേറ്റപ്പെടുന്നതിന് മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, 'ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്‌മരിക്കുന്നതാണ് ഓശാന. കുരുത്തോലപ്പെരുന്നാളെന്നും ഈ ആഘോഷം അറിയപ്പെടുന്നു.