ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു. കുപ്പികളും ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടില്‍ എത്തിച്ച് നല്‍കാവുന്നതാണ്. ഈ മാസം 29ന് മാലിന്യ ശേഖരണ കാലാവധി അവസാനിക്കും. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അടിമാലി ഗ്രാമപഞ്ചായത്ത് അജൈവമാലിന്യ ശേഖരണം ആരംഭിച്ചിട്ടുള്ളത്. കുപ്പികളും ചില്ലുകളും സിഎഫ്എല്‍ അടക്കമുള്ള ആപല്‍ക്കരമായ മാലിന്യങ്ങള്‍, ചെരുപ്പുകള്‍, ബാഗ്, കുട, റെക്‌സിനുകള്‍, തെര്‍മ്മോക്കോള്‍ തുടങ്ങിയവയെല്ലാം ഈ മാസം 29വരെ പഞ്ചായത്ത് ശേഖരിക്കും. പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കുടുംബങ്ങള്‍ മാലിന്യങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടില്‍ എത്തിച്ച് നല്‍കണം. പരിപാടിക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു - Organic waste collection started in Adimaly Grama Panchayat
പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അടിമാലി ഗ്രാമപഞ്ചായത്ത് അജൈവമാലിന്യ ശേഖരണം ആരംഭിച്ചിട്ടുള്ളത്.