ഇടുക്കി:നഗരസഭയിലെ ഫണ്ട് വിനിയോഗത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് കട്ടപ്പന നഗരസഭയിലെ അടിയന്തര കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നഗരസഭയിലെ വാർഡുകൾക്ക് ഓൺ ഫണ്ടായി 17 ലക്ഷം അനുവദിച്ചതിൽ ചില കൗൺസിലർമാർക്ക് ഫണ്ട് കൂടുതലായി നൽകിയെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഓൺ ഫണ്ട് അപാകത ചുണ്ടിക്കാട്ടി പ്രതിപക്ഷം കുറച്ച് ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു.
നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ അടിയന്തിര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയാണ് യോഗം വിളിച്ചത്. എന്നാൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നാണ് ചെയർമാൻ പറഞ്ഞു. നഗരസഭാ നികുതി പിരിവിലും വലിയ തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബിജെപിയും ആരോപിച്ചു.