ഇടുക്കി: എട്ട് കിലോ പഴകിയ മത്സ്യവും 52 പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളും ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി നശിപ്പിച്ചു. രാജകുമാരിയിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച 'ഓപ്പറേഷന്‍ പൊന്നോണ' ത്തിന്‍റെ ഭാഗമായി 61 സ്ഥാപനങ്ങളിൽ പരിശോധന നടത്തിക്കഴിഞ്ഞു. ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയാനാണ് പരിശോധന. രണ്ട് ദിവസത്തെ പരിശോധനയിൽ എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പിടിച്ചെടുത്ത ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിൽ പരിശോധനക്കയച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സെപ്‌തംബർ അഞ്ച് വരെ പരിശോധന തുടരും.
ഇടുക്കിയിൽ 'ഓപ്പറേഷന്‍ പൊന്നോണം' ;പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടികൂടി
ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച 'ഓപ്പറേഷന്‍ പൊന്നോണ' ത്തിന്‍റെ ഭാഗമായി 61 സ്ഥാപനങ്ങളിൽ പരിശോധന നടത്തിക്കഴിഞ്ഞു. രണ്ട് ദിവസത്തെ പരിശോധനയിൽ എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.