ETV Bharat / state

ഇടുക്കിയിൽ ഒരാൾ വെടിയേറ്റ് മരിച്ചു - idukki miuder

കൊല്ലപ്പെട്ടയാൾ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പ്രാഥമിക നിഗമനം

one killed in idukki  ഇടുക്കിയിൽ ഒരാളെ വെടിവെച്ചു കൊന്നു  ഇടുക്കി വെടിവയ്‌പ്പ്  ഇടുക്കി കൊലപാതകം  idukki miuder  one shot dead in idukki
ഇടുക്കിയിൽ ഒരാളെ വെടിവെച്ചു കൊന്നു
author img

By

Published : Dec 22, 2020, 10:15 AM IST

Updated : Dec 22, 2020, 11:22 AM IST

ഇടുക്കി: ചക്കുപള്ളം മാങ്ക വലയിൽ ഒരാൾ വെടിയേറ്റ് മരിച്ചു. പൊൻകുന്നം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വടക്കേ എസ്റ്റേറ്റിലാണ് സംഭവം നടന്നത്. മരിച്ചത് അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് പ്രാഥമിക നിഗമനം. എസ്റ്റേറ്റ് മാനേജർ അനൂപിനെ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എസ്റ്റേറ്റിൽ നിന്നും വ്യാപകമായി തടി മോഷണം പോകുന്നതിനാൽ അനൂപും സംഘവും കാവൽ ഇരിക്കുകയായിരുന്നു. ഈ സമയം ഏലയ്‌ക്ക മോഷ്‌ടിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വെടിവയ്‌ക്കുകയുമായിരുന്നു. എന്നാൽ ആരാണ് വെടിവച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. വണ്ടന്മേട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. മൃതദേഹം കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട ഒരാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുന്നു.

Last Updated : Dec 22, 2020, 11:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.