ETV Bharat / state

കുടിയേറ്റകാല കൂട്ടായ്‌മ ഓർമ്മപ്പെടുത്തിയൊരു ഓണാഘോഷം

ജൈവകൃഷിയില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി പ്രവർത്തിക്കുന്ന സ്‌കൂളാണ് പഴയവിടുതി ഗവൺമെന്‍റ് യു.പി സ്‌കൂള്‍.

കുടിയേറ്റകാല കൂട്ടായ്മ ഓർമ്മപ്പെടുത്തിയൊരു ഓണാഘോഷം
author img

By

Published : Sep 8, 2019, 4:48 PM IST

Updated : Sep 8, 2019, 6:24 PM IST

ഇടുക്കി: കുടിയേറ്റകാല കൂട്ടായ്മ നിലനിര്‍ത്തി ഹൈറേഞ്ചിന്‍റെ ഹരിത വിദ്യാലയത്തില്‍ ഓണ സദ്യയൊരുക്കി. രാജാക്കാടിന്‍റെ കുടിയേറ്റകാല ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ സ്‌കൂളായ പഴയവിടുതി ഗവൺമെന്‍റ് യു.പി സ്‌കൂള്‍. ജൈവകൃഷിയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പ്രദേശവാസികളുടെ കൂട്ടായ്മയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

കുടിയേറ്റകാല കൂട്ടായ്‌മ ഓർമ്മപ്പെടുത്തിയൊരു ഓണാഘോഷം
നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ഓണാഘോഷത്തില്‍ പങ്കെടുത്തു. സദ്യക്കൊപ്പം ആഘോഷത്തിന് ഇരട്ടി മധുരം പകര്‍ന്ന് ഹൈറേഞ്ചുകാരുടെ പ്രിയപ്പെട്ട ഗായകന്‍ രാജാക്കാട് സി.ഐ എച്ച്.എല്‍ ഹണിയുടെ പാട്ടും. സി.ഐക്കൊപ്പം ഗായകന്‍ ബിജോയിയും പാട്ടുമായി വേദിയിലെത്തിയതോടെ ആവേശം ഇരട്ടിയായി. കുട്ടികള്‍ക്കൊപ്പം ഓണസദ്യയുണ്ടും പൂക്കളം തീര്‍ത്തും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തുമാണ് എല്ലാവരും മടങ്ങിയത്.

Intro:കുടിയേറ്റകാല കൂട്ടായയമ നിലനിര്‍ത്തി ഹൈറേഞ്ചിന്റെ ഹരിത വിദ്യാലയത്തില്‍ ഓണ സദ്യയൊരുക്കി. നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും പങ്കെടുത്ത ഓണ സദ്യയില്‍ പാട്ടിന്റെ മധുരം പകര്‍ന്ന് രാജാക്കാട് സി ഐ എച്ച് എല്‍ ഹണിയും സഹ പ്രവര്‍ത്തകരും എത്തി. Body:രാജാക്കാടിന്റെ കുടിയേറ്റകാല ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ സ്‌കൂളായ പഴയവിടുതി ഗവ. യു പി സ്‌കൂള്‍. ജൈവകൃഷിയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഓണാഘോഷം പ്രദേശവാസികളുടെ കൂട്ടായ്മയിലാണ് സംഘടിപ്പിച്ചത്. കുടിയേറ്റകാല കൂട്ടായ്മയെ ഓര്‍പ്പെടുത്തും വിധം നാട്ടുകാരും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സദ്യയുണ്ണാന്‍ എത്തി.

ബൈറ്റ്...ജോയി ആന്‍ഡ്രൂസ്..പ്രധാന അധ്യാപകന്‍..

സദ്യക്കൊപ്പം ആഘോഷത്തിന് ഇരട്ടി മധുരം പകര്‍ന്ന് ഹൈറേഞ്ചുകാരുടെ പ്രീയപ്പെട്ട ഗായകന്‍ രാജാക്കാട് സി ഐ എച്ച് എല്‍ ഹണിയുടെ പാട്ടും.

ഹോള്‍ഡ്...പാട്ട്..Conclusion:സി ഐക്കൊപ്പം ഗായകന്‍ ബിജോയിയും പാട്ടുമായി വേദിയിലെത്തി. കുട്ടികള്‍ക്കൊപ്പം ഓണസദ്യയുണ്ടും പൂക്കളം തീര്‍ത്തും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തുമാണ് എല്ലാവരും മടങ്ങിയത്
Last Updated : Sep 8, 2019, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.