ഇടുക്കി: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. ചെറുഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. മഴക്കെടുതി നേരിടാൻ ക്യാംപുകളടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. മഴ കനത്തതോടെ മൂന്ന് ദിവസത്തിനുള്ളിൽ നാല് അടിയോളം വെള്ളമുയർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2383 അടിയിലെത്തിയിട്ടുണ്ട്. നാലടി വെള്ളമുയർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയിലുമെത്തി. ചെറുഡാമുകളായ ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര, കുണ്ടള എന്നിവടങ്ങളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. തീരത്തുള്ളവരെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതര്‍ - ഡാമിലെ ജലനിരപ്പ് വാര്‍ത്തകള്‍
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2383 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയിലുമെത്തി.