ETV Bharat / state

മാങ്കുളം മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്തത് ക്ഷീരകര്‍ഷകരെ വലക്കുന്നു - ക്ഷീരകര്‍ഷകര്‍

മാങ്കുളത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ചുപോയ മൃഗഡോക്ടര്‍ക്കു പകരം പുതിയ ഡോക്ടറെ നിയമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കര്‍ഷകര്‍

മാങ്കുലം മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്തത് ക്ഷീരകര്‍ഷകരെ വലക്കുന്നു
author img

By

Published : Aug 20, 2019, 6:46 AM IST

ഇടുക്കി: മാങ്കുളം മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്തത് ക്ഷീരകര്‍ഷകരെ വലക്കുന്നു. രണ്ടാഴ്ച്ചയായി ആശുപത്രിയില്‍ സ്ഥിരമായി ഡോക്ടറില്ലാതായിട്ട്. കുഞ്ചിത്തണ്ണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മൃഗാശുപത്രിയിലെ ഡോക്ടര്‍ക്കാണ് മാങ്കുളം മൃഗാശുപത്രിയുടെയും താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്.

മാങ്കുളം മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്തത് ക്ഷീരകര്‍ഷകരെ വലക്കുന്നു

മാങ്കുളത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ചുപോയ മൃഗഡോക്ടര്‍ക്കു പകരം പുതിയ ഡോക്ടറെ നിയമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കൃത്യമായി ഡോക്ടറുടെ സേവനം ലഭിക്കാത്തതു മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മാങ്കുളത്ത് ഏതാനും കിടാരികള്‍ ചത്തതായി കര്‍ഷകര്‍ പറഞ്ഞു. പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും ഓരോ പശുവെങ്കിലും ഉണ്ടെന്നിരിക്കെ വീടുകളില്‍ ഡോക്ടറുടെ സേവനം ലഭ്യമായാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളു. നിലവില്‍ ഒരു വനിതാ ജീവനക്കാരിയുടെ സേവനമാണ് ആശുപത്രിയില്‍ സ്ഥിരം ലഭ്യമാകുന്നത്. മാങ്കുളത്ത് സ്ഥിരമായൊരു മൃഗ ഡോക്ടറെ നിയമിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Intro:ക്ഷീരമേഖലയായ ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്തത് ക്ഷീരകര്‍ഷകരെ വലക്കുന്നു.Body:ആശുപത്രിയില്‍ സ്ഥിരമായി മൃഗഡോക്ടര്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച പിന്നിടുകയാണ്.കുഞ്ചിത്തണ്ണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മൃഗാശുപത്രിയിലെ ഡോക്ടര്‍ക്കാണ് മാങ്കുളത്തെ മൃഗാശുപത്രിയുടെ താല്‍ക്കാലിക ചുമതല.ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം മാങ്കുളത്തെ മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതൊഴിച്ചാല്‍ ക്ഷീര കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്നു.മാങ്കുളത്തു നിന്നും സ്ഥലമാറ്റം ലഭിച്ചു പോയ മൃഗ ഡോക്ടര്‍ക്കു പകരം പുതിയ ഡോക്ടറെ നിയമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.കൃത്യമായി ഡോക്ടറുടെ സേവനം ലഭിക്കാത്തതു മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മാങ്കുളത്ത് ഏതാനും കിടാരികള്‍ ചത്തതായി കര്‍ഷകര്‍ പറഞ്ഞു.

സണ്ണി

ക്ഷീരകർഷകൻConclusion:പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും ഓരോ പശുവെങ്കിലും ഉണ്ടെന്നിരിക്കെ വീടുകളില്‍ ഡോക്ടറുടെ സേവനം ലഭ്യമായാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളു.നിലവില്‍ ഒരു വനിതാ ജീവനക്കാരിയുടെ സേവനമാണ് ആശുപത്രിയില്‍ സ്ഥിരം ലഭ്യമാകുന്നത്.മാങ്കുളത്തിന്റെ വിശാലമായ ഭൂവിസ്തൃതി അനുസരിച്ച് ഒരു വനിതാ ജീവനക്കാരിക്ക് മാത്രം എല്ലാ മേഖലയിലും സേവനം എത്തിക്കാനാവില്ല.ഈ സാഹചര്യത്തില്‍ മാങ്കുളത്ത് സ്ഥിരമായൊരു മൃഗ ഡോക്ടറെ നിയമിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടപടി വേണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.