ETV Bharat / state

പ്ലാമലക്കുടിയിലെ സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല

മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളും യുവാക്കളുമാണ് രാത്രികാലങ്ങളിൽ സത്രത്തിൽ കഴിയുന്നത്.

പ്ലാമലക്കുടിയിലെ സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല  അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്ലാമലക്കുടിയിലെ സത്രം  മുതുവാന്‍ സമുദായത്തിലെ പുരുഷന്മാർ ദുരിതത്തിൽ  no basic facilities in plamalakudi inn  no basic facilities in plamalakudi  muthuvan community men doesn't have basic facilities at place
പ്ലാമലക്കുടിയിലെ സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല
author img

By

Published : Oct 19, 2020, 3:51 PM IST

Updated : Oct 19, 2020, 4:01 PM IST

ഇടുക്കി: ആദിവാസി മേഖലയായ പ്ലാമലക്കുടിയില്‍ ആണ്‍കുട്ടികളും യുവാക്കളും രാത്രികാലത്ത് താമസിക്കുന്ന സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. സത്രത്തിനായി വേണ്ടുന്ന കെട്ടിടമോ കട്ടിലുകളോ കിടക്കകളോ ഒന്നും ഇവര്‍ക്ക് ലഭ്യമായിട്ടില്ല. സമുദായ ആചാരപ്രകാരം ആണ്‍കുട്ടികളും യുവാക്കളും രാത്രികാലത്ത് സത്രങ്ങളില്‍ താമസിക്കുകയാണ് പതിവ്. മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആളുകളാണ് പ്ലാമലക്കുടിയില്‍ താമസിച്ച് പോരുന്നത്. ഈറ്റ കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെഡാണ് ഇവര്‍ സത്രമായി ഉപയോഗിച്ച് വരുന്നത്. സത്രത്തിനായി വേണ്ടുന്ന കെട്ടിടവും കട്ടിലുകളും കിടക്കകളും ഇവിടെ പ്രാപ്യമാക്കേണ്ടതുണ്ട്.

പ്ലാമലക്കുടിയിലെ സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല

15ഓളം ആളുകള്‍ രാത്രിയില്‍ അന്തിയുറങ്ങാന്‍ സത്രത്തിലുണ്ടാകുമെന്ന് ഇവർ പറയുന്നു. മറ്റ് കോളനികളില്‍ നിന്ന് ആരെങ്കിലുമെത്തിയാല്‍ താമസ സൗകര്യം നല്‍കുന്നതും ഈ സത്രത്തിലാണ്. ഇരിക്കാന്‍ കസേരകളും വൈദ്യുതി ബന്ധവും സത്രത്തില്‍ ഒരുക്കേണ്ടതായുണ്ട്. കോളനിയിലെ പൊതുഇടമെന്ന നിലയില്‍ സര്‍ക്കാരിന്‍റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടലിലൂടെ സത്രത്തിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Last Updated : Oct 19, 2020, 4:01 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.