ഇടുക്കി: നാല് കിലോ കഞ്ചാവുമായി മലയാളികൾ ഉൾപ്പെടെ ഒമ്പത് പേർ പിടിയിൽ. തമിഴ്നാട് കമ്പം - കമ്പംമെട്ട് റോഡിൽ കഞ്ചാവ് കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്നാട് കമ്പം സ്വദേശികളായ ദേവേന്ദ്രൻ, രജ്ഞിത്ത് കുമാർ, ജയകുമാർ, രജിത്ത് കുമാർ, കോട്ടയം സ്വദേശികളായ ബിനീഷ്, ഷിനോ, സച്ചിൻ, രഞ്ജിത്ത് മാത്യു, ഡേവിഡ് ജോർജ് എന്നിവരെ തമിഴ്നാട് പൊലീസ് പിടികൂടി.
ഇവർ സഞ്ചരിച്ചിരുന്ന കേരള രജിസ്ട്രേഷൻ കാറും 2 ഇരുചക്ര വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് കിലോ കഞ്ചാവ് ഒരു ലക്ഷം രൂപക്കാണ് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. കഞ്ചാവ് കോട്ടയത്ത് എത്തിച്ച് ചെറിയ പൊതികളാക്കി വില്പന നടത്തുകയാണ് ലക്ഷ്യമെന്നും തമിഴ്നാട് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.