ഇടുക്കി: മുഖ്യമന്ത്രിക്കെതിരെയുള്ള നിഷേധവോട്ടാണ് ഇത്തവണ മുതുതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്ന് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ പി ഉസ്മാൻ പാറേമാവിൽ. വാഴത്തോപ്പ് പഞ്ചായത്തിലെ സ്ഥാനാർഥികളുടെ പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുവാൻ പിണറായി വിജയന്‍റെ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പാറേമാവിന്‍റെ പോലും വികസനത്തിനാവശ്യമായതൊന്നും ചെയ്യുവാൻ ജില്ല- ഗ്രാമ തല മെമ്പർമാർക്ക് സാധിച്ചിട്ടില്ലെന്നും ഉസ്മാൻ ആരോപിച്ചു.
രാവിലെ കൊച്ചു പൈനാവിൽ നിന്നും ആരംഭിച്ച പ്രചരണ പര്യടനം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്‌തു. കൊച്ചു പൈനാവ് പാറേ മാവിൽ നിന്നും ആരംഭിച്ച സ്ഥാനാർഥി പര്യടനം വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് വാഴത്തോപ്പിൽ സമാപിക്കും.