ETV Bharat / state

നീലക്കുറിഞ്ഞി കാണാൻ ജനസാഗരം; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തൻപാറ പഞ്ചായത്ത് - ഇടുക്കി

ഇ- ടോയ്‌ലറ്റുകൾ, ആംബുലൻസ് സേവനം തുടങ്ങിയ സൗകര്യങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി സഞ്ചാരികളിൽ നിന്നും 20 രൂപ വീതം ഈടാക്കും.

NEELAKURINJI  KALLIPARA  IDUKKI  SANTHANPARA  SANTHANPARA PANCHAYATH  നീലക്കുറിഞ്ഞി  നീലക്കുറിഞ്ഞി കാണാൻ  അടിസ്ഥാന സൗകര്യങ്ങൾ  ശാന്തൻപാറ പഞ്ചായത്ത്  ശാന്തൻപാറ  ഇ ടോയ്‌ലറ്റുകൾ  ആംബുലൻസ്  ഇടുക്കി  idukki latest news
നീലക്കുറിഞ്ഞി കാണാൻ ജനസാഗരം; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തൻപാറ പഞ്ചായത്ത്
author img

By

Published : Oct 24, 2022, 11:54 AM IST

ഇടുക്കി: കള്ളിപ്പാറ മലമുകളിൽ വർണ്ണവിസ്‌മയം തീർത്തുനിൽക്കുന്ന നിലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്ത്. കുറിഞ്ഞി പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ ഏറെ വലയ്‌ക്കുന്നത് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാൻ സൗകര്യം ഇല്ലായെന്നതാണ്. ഇതിനെ തുടർന്നാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ പഞ്ചായത്ത് നടപടികൾ ആരംഭിച്ചത്.

നീലക്കുറിഞ്ഞി കാണാൻ ജനസാഗരം; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തൻപാറ പഞ്ചായത്ത്

ഇ- ടോയ്‌ലറ്റുകൾ, ആംബുലൻസ് സേവനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. റോഡിന്‍റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടി തെളിച്ച് വാഹങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നതിനും സഞ്ചാരികളിൽ നിന്നും 20 രൂപ വീതം ഈടാക്കാനും പഞ്ചായത്ത് തീരുമാനിച്ചു.

മലമുകളിൽ മാലിന്യം കുമിഞ്ഞു കൂടിയതും, സമൂഹമാധ്യമങ്ങളിലൂടെ ഇതിന്‍റെ ചിത്രങ്ങൾ പ്രചരിച്ചതും പഞ്ചായത്തിന് നാണക്കേടായി. ഇതിനെ തുടർന്നാണ് ഹരിത കർമ്മ സേനയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിനായി പത്തോളം ഹരിതകർമ്മ സേനാ അംഗങ്ങളെ പഞ്ചായത്ത് നിയോഗിച്ചു.

പ്രദേശത്ത് പ്ലാസ്‌റ്റിക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്‌തു. അടിയന്തര സഹായത്തിനായി എമർജൻസി റെസ്പോൺസ് ടീമിനെയും പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് ഇനിമുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുവാൻ സാധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.