ഇടുക്കി: പുതിയതായി ആരംഭിച്ച നെടുങ്കണ്ടം- മാനന്തവാടി സൂപ്പര്‍ഫാസ്റ്റിന്‍റെ ഫ്ലാഗ് ഓഫ് വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വൈകിട്ട് നാല് മണിക്ക് നെടുങ്കണ്ടത്ത് നിന്ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 3.35 ന് മാനന്തവാടിയില്‍ എത്തും.
വൈകിട്ട് 3.30 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ച 2.55 ന് നെടുങ്കണ്ടത്ത് എത്തിച്ചേരും വിധത്തിലാണ് സമയ ക്രമീകരണം. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍, കെഎസ്ആര്‍ടിസി ഡയറക്‌ടർ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, കട്ടപ്പന അസിസ്റ്റന്‍റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അജിത് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.