ETV Bharat / state

കൊവിഡ് സെക്കൻഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍റർ വേണമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്

author img

By

Published : Apr 27, 2021, 9:59 AM IST

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്കായി ഡൊമിസൈല്‍ കൊവിഡ് കെയര്‍ സെന്‍റർ സ്ഥാപിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.

Nedunkandam Grama Panchayat  covid Second Line Treatment Center  കൊവിഡ് സെക്കന്‍റ്‌ ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍റർ  കൊവിഡ്  നെടുങ്കണ്ടം ഗ്രാമ പഞ്ചായ
കൊവിഡ് സെക്കന്‍റ്‌ ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍റർ വേണമെന്ന ആവശ്യവുമായി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്

ഇടുക്കി: നെടുങ്കണ്ടം കേന്ദ്രമാക്കി കൊവിഡ് സെക്കൻഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍റർ ആരംഭിക്കണമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ജില്ലാ കലക്ടറോട് ആവശ്യപെട്ടു. പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിക്കും. ജില്ലയിലെ ആദ്യ കൊവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ഉടന്‍ കല്ലാറില്‍ ആരംഭിക്കും. കൊവിഡിന്‍റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന്‌ ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ നെടുങ്കണ്ടത്ത് വിപുലമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്കായി ഡൊമിസൈല്‍ കൊവിഡ് കെയര്‍ സെന്‍റർ സ്ഥാപിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. 9744253201, 9656247317 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രോഗികളെ കൊണ്ടു പോകുന്നതിനായി രണ്ട് ആംബുലന്‍സുകള്‍, പ്രധാന മേഖലകളില്‍ സാനിറ്റൈസര്‍ ബൂത്ത്. ആന്റിജന്‍ ടെസ്റ്റുകള്‍ക്കായി മൊബൈല്‍ സ്‌ക്വാഡ്, വാക്‌സിനേഷന്‍ ലഭ്യമാകുന്നതിന് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപെടുത്തുന്നതിനായി രണ്ട് ഡാറ്റാ എന്‍ട്രി ജീവനക്കാരേയും നിയമിച്ചു.

അതിര്‍ത്തി ഗ്രാമ പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നതിനാൽ നെടുങ്കണ്ടത്ത് കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിയ്ക്കണെമന്ന് ജില്ലാ ഭരണ കൂടത്തോട് ആവശ്യപെട്ടിട്ടുണ്ട്. ജില്ലയിലെ ആദ്യ സ്ഥിരം വാക്‌സിനേഷന്‍ സെന്റര്‍ അടുത്ത ദിവസം മുതല്‍ കല്ലാറില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും. സമീപ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും സെന്റര്‍ പ്രയോജനപെടുത്തുവാനാവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.