ഇടുക്കി: നെടുങ്കണ്ടം കൂട്ടാറില്‍ കൗതുകക്കാഴ്ച്ചയായി ഭീമന് കൂണ്. പാൽക്കുകുളത്ത് സുഗതന്റെ പുരയിടത്തിലാണ് ഭീമന് കൂണുകള്‍ മുളച്ചത്. ഒരു വേരിൽ നിന്നും 150ൽ അധികം കൂണുകളാണ് മുളച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു പൂവെന്ന് തോന്നുന്ന കൂണിന് 12 കിലോയിലധികം തൂക്കമുണ്ട്.
ALSO READ: ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ സംസ്കാരം ഇന്ന്
അഞ്ചടിയോളം വിസ്താരമാണ് കൂണിന്റെ മുകള്‍ ഭാഗത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ താരമായ കൂൺ കാണാൻ നിരവധി പേരാണ് സുഗതന്റെ വീട്ടിൽ എത്തുന്നത്. വിദഗ്ധ അഭിപ്രായം തേടിയ ശേഷമെ ബാക്കി കാര്യങ്ങൾ തീരുമാനിക്കുവെന്നാണ് സുഗതൻ പറയുന്നത്.