ETV Bharat / state

നെടുങ്കണ്ടം അത്‌ലറ്റിക് സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിൽ - വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി

ദേശീയ നിലവാരമുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവ ഉള്‍പ്പടെയാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം. നെടുങ്കണ്ടം പച്ചടിയില്‍ അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ നിര്‍മ്മാണവും ഫെബ്രുവരിയില്‍ ആരംഭിക്കും.

nedumkandam high alttitude athletic Stadium  നെടുങ്കണ്ടം അത്‌ലറ്റിക് സ്റ്റേഡിയം  പച്ചടി ഇന്‍ഡോര്‍ സ്‌റ്റേഡിയം  വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  കെ.വി തോമസ് മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയം
നെടുങ്കണ്ടം അത്‌ലറ്റിക് സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിൽ
author img

By

Published : Jan 24, 2021, 11:53 PM IST

ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍ട്ടിട്യൂഡ് അത്‌ലറ്റിക് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. ദേശീയ നിലവാരമുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവ ഉള്‍പ്പടെയാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ ഇടപെടലിനെ തുടര്‍ന്ന് കിഫ്ബിയില്‍ നിന്നും ഒന്‍പത് കോടി 30 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനീക സൗകര്യത്തോടെ സ്‌റ്റേഡിയം ഒരുക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ നെടുങ്കണ്ടം സ്‌റ്റേഡിയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. നെടുങ്കണ്ടം പച്ചടിയില്‍ അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ നിര്‍മ്മാണവും ഫെബ്രുവരിയില്‍ ആരംഭിക്കും. 40 കോടി രൂപ മുടക്കിയാണ് കെ.വി തോമസ് മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയം പച്ചടിയില്‍ ഒരുക്കുന്നത്.

ഇരു സ്‌റ്റേഡിയങ്ങളും പൂര്‍ത്തിയാവുന്നതോടെ നെടുങ്കണ്ടം ഇടുക്കിയുടെ കായിക കേന്ദ്രമായി മാറും. നിലവില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ താരങ്ങള്‍ക്ക് മികച്ച പരിശീലനം നേടാൻ സ്റ്റേഡിയങ്ങൾ പൂർത്തിയാകുന്നതോടെ വഴിയൊരുങ്ങും. ദേശീയ, സംസ്ഥാന തല മീറ്റുകള്‍ക്ക് ആതിഥ്യം വഹിയ്ക്കാനാവുന്ന തരത്തിലുള്ള കളിക്കളങ്ങളാവും ഇതോടെ മലനാടിന് സ്വന്തമാവുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.