ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; നേരിടേണ്ടി വന്നത് ക്രൂര മര്‍ദനമെന്ന് കൂട്ടുപ്രതി ശാലിനി - നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ്

എസ് ഐ സാബു അമ്പതിനായിരം രൂപാ കൈക്കൂലി ആവശ്യപ്പെട്ടെന്നും രാജ്‌കുമാറിനെ മർദിക്കാൻ നിർദേശം നൽകിയെന്നും ശാലിനി

നെടുങ്കണ്ടം കസ്റ്റഡി മരണം; നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനമെന്ന് കൂട്ടുപ്രതി ശാലിനി
author img

By

Published : Jul 7, 2019, 3:03 PM IST

ഇടുക്കി: രാജ്‌കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. എസ് ഐ സാബു അമ്പതിനായിരം രൂപാ കൈക്കൂലി ആവശ്യപ്പെട്ടെന്നും രാജ്‌കുമാറിനെ മർദിക്കാൻ നിർദേശം നൽകിയെന്നും ശാലിനി പറഞ്ഞു. നാട്ടുകാർ രാജ്‌കുമാറിനെ മർദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മർദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാൽ പൊലീസുകാരുടെ മർദനം കൊല്ലാൻ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു. താൻ ആദ്യം വായ്‌പ വാങ്ങാൻ എത്തിയതാണെന്നും പിന്നീട് എം ഡിയായി നിയമിക്കുകയായിരുന്നെന്നും ഇടപാടുകാരിൽ നിന്നും പിരിച്ചെടുത്തത് പതിനഞ്ച് ലക്ഷം മാത്രമാണെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു.

Intro:Body:

പോലീസ് ക്രൂരമായി മർദിച്ചു.

എസ്.ഐ 50000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടെനും രാജ്കുമാറിനെ മർദിക്കാൻ നിർദ്ദേശം നൽകിയെന്നും കൂട്ടുപ്രതി ശാലിനി.

താൻ ആദ്യം വായ്പ വാങ്ങാൻ എത്തിയതാണെന്നും പിന്നീട് എം.ഡിയായി നിയമിക്കുകയായിരുന്നെന്നും ശാലിനി. ഇടപാടുകാരിൽ നിന്നും പിരിച്ചെടുത്തത് 15 ലക്ഷം മാത്രം.

ഇടുക്കി എസ്.പിയായിരുന്ന കെ.ബി വേണുഗോപാലിനെതിരെ സി.പിഐ.എസ് പി ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റലിൽ ഒതുക്കാതെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.