ഇടുക്കി: നായ്‌ക്കുന്ന് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ ഒരു മാർഗമേ ഉള്ളൂ. കാലപ്പഴക്കം ചെന്ന കടത്തുവള്ളത്തിൽ ജീവൻ പണയം വച്ച് കല്ലാർകുട്ടി അണക്കെട്ട് മുറിച്ചുകടക്കണം.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ നായ്‌ക്കുന്ന് മേഖലയിലെ കുടുംബങ്ങൾ കല്ലാർകുട്ടി അണക്കെട്ട് മുറിച്ചുകടക്കാൻ കടത്തുവള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ കാലപ്പഴക്കം കാരണം എപ്പോൾ വേണമെങ്കിലും മുങ്ങാമെന്ന അവസ്ഥയിലാണ് വള്ളം. കുട്ടികൾ മുതൽ മുതിർന്നവർ വരെ വള്ളത്തിൽ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. മഴക്കാലത്തെ യാത്ര പറയുകയും വേണ്ട.
Also Read: ലിഫ്റ്റ് തകർന്ന് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കാലപ്പഴക്കം ചെന്ന കടത്തുവള്ളത്തിന് പകരം പുതിയ വള്ളമിറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചുവെങ്കിലും അണക്കെട്ടിന് കുറുകെ ഒരു തൂക്കുപാലമെന്ന പ്രദേശവാസികളുടെ കാലങ്ങൾ പഴക്കമുള്ള ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല.