ETV Bharat / state

''നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട്''; സ്വീപ് വോട്ട് വണ്ടി പര്യടനം ആരംഭിച്ചു - സ്വീപ് വോട്ട് വണ്ടി പര്യടനം

ജനാധിപത്യത്തില്‍ സമ്മതിദാനാവകാശത്തിന്‍റെ പ്രധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്വീപ് വോട്ടു വണ്ടി പര്യടനം നടത്തും

നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട്  വോട്ട് വണ്ടി പര്യടനം ആരംഭിച്ചു  എച്ച്.ദിനേശന്‍  ഇടുക്കി  idukki  സ്വീപ് വോട്ട് വണ്ടി പര്യടനം  nadinay nalekay
''നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട്'' സ്വീപ് വോട്ട് വണ്ടി പര്യടനം ആരംഭിച്ചു
author img

By

Published : Mar 6, 2021, 7:37 PM IST

ഇടുക്കി:''നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട് "എന്ന മുദ്രാവാക്യവുമായി സ്വീപ് വോട്ടു വണ്ടി ജില്ലയില്‍ പര്യടനം ആരംഭിച്ചു. കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ വോട്ടുവണ്ടിയുടെ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ജനാധിപത്യത്തില്‍ സമ്മതിദാനാവകാശത്തിന്‍റെ പ്രധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്വീപ് വോട്ടു വണ്ടി പര്യടനം നടത്തുമെന്നും എല്ലാവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വോട്ടിങ് പ്രക്രിയ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വൃന്ദാദേവി എന്‍.ആര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍, മിനി ജോണ്‍, കലക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.