ETV Bharat / state

ഇടുക്കിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം ; ബന്ധുവായ പ്രതി അറസ്റ്റിൽ - ഫോറൻസിക്ക് പരിശോധനാ ഫലം

മാർച്ച് 31ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരിയായ സരോജിനിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുട്ടത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; ബന്ധുവായ പ്രതി അറസ്റ്റിൽ  പൊലീസ്  പൊള്ളലേറ്റ് മരിച്ചു  ഫോറൻസിക്ക് പരിശോധനാ ഫലം  Forensic test result
ഇടുക്കിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; ബന്ധുവായ പ്രതി അറസ്റ്റിൽ
author img

By

Published : Jun 23, 2021, 10:58 PM IST

ഇടുക്കി: ഇടുക്കി മൂലമറ്റം മുട്ടത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. കേസിൽ ബന്ധുവായ വെള്ളത്തൂവൽ സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 31ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരിയായ സരോജിനിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്നതാണ് മരണ കാരണമെന്നാണ് വീട്ടിലുണ്ടായിരുന്ന സരോജിനിയുടെ സഹോദരിയുടെ മകൻ സുനിൽ നൽകിയ മൊഴി.

എന്നാൽ ഈ മൊഴിയിൽ നാട്ടുകാർ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.ഗ്യാസിൽ നിന്ന് തീപടർന്നിട്ടില്ലെന്ന ഫോറൻസിക്ക് പരിശോധനാ ഫലം പുറത്ത് വന്നതിനെ തുടർന്നാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ALSO READ: വീട്ടമ്മ മരിച്ചതിൽ ദുരൂഹതയെന്ന് ആക്ഷൻ കൗൺസിൽ

ഉറങ്ങി കിടന്ന സരോജിനിയെ മണ്ണെണയൊഴിച്ച് പ്രതി കത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. വർഷങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതി സരോജിനിയെ കൊന്നതെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ ചോദ്യം ചെയ്ത് വരുന്നുണ്ടെന്നും അതിന് ശേഷമേ കൊലപാതകത്തിലേക്ക് നയിച്ചകാരണം വ്യക്തമാക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. തൊടുപുഴ ഡി.വൈ.എസ്‌.പി സി.രാജപ്പന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.