ETV Bharat / state

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീടിന്‍റെ ഒരുഭാഗം തകര്‍ന്നു; കുടുംബാംഗങ്ങൾക്ക് പരിക്ക്

ഞായറാഴ്‌ച രാവിലെ ഏഴിനാണ് മുരിക്കാശേരി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായത്

Murikkassery landslide partially collapsed house  മുരിക്കാശേരിയില്‍ മണ്ണിടിഞ്ഞ് വീടിന്‍റെ ഒരുഭാഗം തകര്‍ന്നു  മുരിക്കാശേരി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീടിന് കേടുപാട്  ഇടുക്കി ഇന്നത്തെ വാര്‍ത്ത  idukki todays news  landslide in Murikkassery idukki
മുരിക്കാശേരിയില്‍ മണ്ണിടിഞ്ഞ് വീടിന്‍റെ ഒരുഭാഗം തകര്‍ന്നു; കുടുംബാംഗങ്ങൾക്ക് നിസാര പരിക്ക്
author img

By

Published : Jul 4, 2022, 8:36 AM IST

Updated : Jul 4, 2022, 9:27 AM IST

ഇടുക്കി: മുരിക്കാശേരി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീടിന് കേടുപാട്. ചോറ്റുപ്പുറത്ത് ഷോബിയുടെ വീടിന്‍റെ പുറകുവശമാണ് തകര്‍ന്നത്. ഞായറാഴ്‌ച രാവിലെ ഏഴിനുണ്ടായ സംഭവത്തില്‍ കുടുംബാംഗങ്ങൾക്ക് നിസാര പരിക്കേറ്റു.

മുരിക്കാശേരി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീടിന് കേടുപാട്

സംഭവസമയം, ഷോബിയുടെ മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവര്‍ ഉറക്കത്തിലായിരുന്നു. ഇവർ കിടന്ന കട്ടിലിലേക്ക് മണ്ണിടിയുകയുണ്ടായി. രണ്ട് കുട്ടികൾക്കും ഷോബിയുടെ ഭാര്യാമാതാവിനും പരിക്കേറ്റു. ഇവരെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സയ്‌ക്ക് വിധേയമാക്കി.

കൂലിപ്പണിക്കാരനായ ഷോബിയുടെ വീടിന്‍റെ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതിനിടെയാണ് അപകടം. ഇടുക്കി ജില്ല കലക്‌ടര്‍ സംഭവസ്ഥലം സന്ദർശിച്ചു. കലക്‌ടറുടെ നിർദേശപ്രകാരം കുടുബത്തെ മാറ്റിപ്പാർപ്പിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളും വീട് സന്ദർശിച്ചു. കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Last Updated : Jul 4, 2022, 9:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.