ETV Bharat / state

മൂന്നാര്‍ ടൗണിലെ അപകടക്കെണിയായ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നു - ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നു

വീതികുറഞ്ഞ റോഡില്‍ സ്ഥാപിച്ച ഉയരം കൂടിയ ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെയാണ് ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്

munnar town  divider replaced  munnar latest news  iduuki latest news  മൂന്നാര്‍  മൂന്നാര്‍ വാര്‍ത്ത  ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നു  ഗതാഗത നിയന്ത്രണം
മൂന്നാര്‍ ടൗണിലെ അപകടക്കെണിയായ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നു
author img

By

Published : Jan 19, 2020, 7:17 PM IST

Updated : Jan 19, 2020, 7:52 PM IST

ഇടുക്കി: മൂന്നാര്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന ഉയരം കൂടിയ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെയാണ് ഇവ നീക്കുന്ന ജോലികള്‍ ആരംഭിച്ചത്. മൂന്നാര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് വണ്‍വേ ക്രമീകരിച്ച് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വീതികുറഞ്ഞ റോഡില്‍ സ്ഥാപിച്ച ഉയരം കൂടിയ ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി വ്യാപാരികളും വാഹനയാത്രികരും രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ഉയരം കൂടിയ ഡിവൈഡറുകള്‍ മാറ്റി പകരം ഉയരം കുറഞ്ഞവ സ്ഥാപിക്കുന്നത്. ഇതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും വ്യാപാരികളും.

Intro:മൂന്നാര്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന ഉയരം കൂടിയ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറുകള്‍ അപകടക്കെണിയായി മാറുകയും പരാതി ഉയരുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഡിവൈഡറുകള്‍ നീക്കുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.Body:മൂന്നാര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് വണ്‍വേ ക്രമീകരിച്ച് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വീതികുറഞ്ഞ റോഡില്‍ സ്ഥാപിച്ച ഉയരം കൂടിയ ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി വ്യാപാരികളും വാഹനയാത്രികരും രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ഉയരം കൂടിയ ഡിവൈഡറുകള്‍ മാറ്റി പകരം ഉയരം കുറഞ്ഞവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചത്.നടപടിയെ സ്വാഗതം ചെയ്യുന്നതായി വ്യാപാരികള്‍ പറഞ്ഞു.

ബൈറ്റ്

ജുനൈദ്

വ്യാപാരിConclusion:ഉയരം കുറഞ്ഞ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതോടെ അപകട സാധ്യത കുറയുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും വ്യാപാരികളും.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 19, 2020, 7:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.