ഇടുക്കി: മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കുന്നത് വൈകുന്നു. ദേവികുളം റോഡില്‍ സര്‍ക്കാര്‍ കോളജിന് സമീപത്തുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിര്‍വഹിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ചാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്. എന്നാല്‍ ഗാര്‍ഡനില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കവും പിന്നീട് സമരവും രൂപപ്പെട്ടതോടെ ഗാര്‍ഡന് പൂട്ടുവീഴുകയായിരുന്നു.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നത് വൈകുന്നു - മൂന്നാര്‍
എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ചാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്
ഇടുക്കി: മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കുന്നത് വൈകുന്നു. ദേവികുളം റോഡില്‍ സര്‍ക്കാര്‍ കോളജിന് സമീപത്തുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിര്‍വഹിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ചാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്. എന്നാല്‍ ഗാര്‍ഡനില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കവും പിന്നീട് സമരവും രൂപപ്പെട്ടതോടെ ഗാര്‍ഡന് പൂട്ടുവീഴുകയായിരുന്നു.
ബൈറ്റ്
മുരുകൻ
സി പി ഐ പ്രവർത്തകൻConclusion:ഗാര്‍ഡന്‍ നിര്‍മ്മിച്ചിട്ടുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിഷയം സിപിഐ പ്രാദേശിക നേതൃത്വം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം.ഭൂമി വിവാദവും സിപിഐ സിപിഎം തര്‍ക്കവും ബൊട്ടാണിക്കല്‍ ഗാഡന്റെ സുഗമമായ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുമ്പോള്‍ മൂന്നാര്‍ നിവാസികള്‍ക്കിടയില്‍ പ്രതിഷേധവും രൂപപ്പെട്ടിട്ടുണ്ട്.മൂന്നാറിന്റെ വികസനത്തിന് കരുത്തേകാന്‍ ലക്ഷ്യമിട്ട് 5 ഏക്കറില്‍ പണികഴിപ്പിച്ചിട്ടുള്ള പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
അഖിൽ വി ആർ
ദേവികുളം