ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുല്ലപ്പെരിയാർ സമരസമിതി. ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണം. പുതിയ അണക്കെട്ട് നിര്‍മിയ്ക്കണമെന്ന ശാശ്വത പരിഹാരമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാകേണ്ടത്.
മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Also read: മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു, ഗുരുതര വീഴ്ച പറ്റിയെന്ന് എ.കെ ശശീന്ദ്രൻ