ETV Bharat / state

തമിഴ്‌നാട് അളവ് കുറച്ചു, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്

സെക്കൻഡിൽ 2050 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ 300 ഘനയടിയാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഇത് സെക്കൻഡിൽ 250 ഘനയടിയായാണ് കുറച്ചത്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്.

Mullaperiyar dam water level to 140 feet  Mullaperiyar dam  Mullaperiyar dam Shutter opening  മുല്ലപ്പെരിയാർ ജലനിരപ്പ്  മുല്ലപ്പെരിയാർ തമിഴ്‌നാട്  മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു  Mullaperiyar dam water level down  The water level in Mullaperiyar Dam has risen  mullaperiyar dam idukki  മുല്ലപ്പെരിയാർ ഡാം  മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടി  Mullaperiyar dam shutter opening
Mullaperiyar dam water level to 140 feet
author img

By ETV Bharat Kerala Team

Published : Dec 21, 2023, 12:51 PM IST

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്. Mullaperiyar dam water level നിലവിൽ ജലനിരപ്പ് 139.95 അടിക്ക് മുകളിലെത്തി. ഇന്നലെ 138.55 അടിയായിരുന്നും ഡാമിലെ ജലനിരപ്പ്. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

സെക്കൻഡിൽ 2050 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ 300 ഘനയടിയാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഇത് സെക്കൻഡിൽ 250 ഘനയടിയായാണ് കുറച്ചത്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്‌നാടിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം ഡാം തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെയാണ് അണക്കെട്ട് ഇന്നലെ രാവിലെ പത്തു മണിയോടെ തുറക്കുമെന്ന് അറിയിച്ചിരുന്നത്. അണക്കെട്ടിന്‍റെ സ്‌പിൽ വേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി 10000 ക്യുസെക്‌സ് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുമെന്നായിരുന്നു തമിഴ്‌നാട് അറിയിച്ചിരുന്നത്. എന്നാൽ മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് അണക്കെട്ട് തുറക്കാനുള്ള തീരുമാനം മാറ്റി.

അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. അതേസമയം വെള്ളത്തിന്‍റെ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്‌നാട് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ തുടർന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

2023 നവംബർ മാസത്തിലാണ് മുല്ലപ്പെരിയാറിൽ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നത് അന്നത്തെ ജലനിരപ്പ് 136 അടിയായിരുന്നു. 2022 ഓഗസ്റ്റ് 7 നാണ് ഡാം അവസാനമായി തുറന്നത്. ചെറുതോണി ഡാമിന്‍റെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.