ETV Bharat / state

കാലവര്‍ഷത്തില്‍ വളര്‍ത്തു മൃഗ മേഖലയില്‍ 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം - monsoon desaster news

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 50 ചാക്ക് കാലിത്തീറ്റയെത്തിച്ച് അവശ്യ കേന്ദ്രങ്ങളില്‍ വിതരണം ചെയ്‌തു വരുന്നു

കാലവര്‍ഷക്കെടുതി വാര്‍ത്ത  കാലിത്തീറ്റ വാര്‍ത്ത  monsoon desaster news  fodder news
കാലവര്‍ഷം
author img

By

Published : Aug 13, 2020, 10:26 PM IST

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ വളര്‍ത്തു മൃഗങ്ങള്‍ ചത്തും അവയുടെ കൂടും തീറ്റയും നശിച്ചും 10.13 ലക്ഷം രൂപയുടെ നഷ്‌ടം. കന്നുകാലികള്‍ക്കായി താല്‍ക്കാലിക തൊഴുത്തുകള്‍ ക്രമീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ കേരള ഫീഡ്‌സുമായി ബന്ധപ്പെട്ട് സൊസൈറ്റികളുമായി ചേര്‍ന്ന് കാലിത്തീറ്റ എത്തിച്ചു. മൂന്നാര്‍, പുറ്റടി എന്നിവിടങ്ങളിലായി 16 പശുക്കളും 23 ആടുകളുമാണ് താല്ക്കാലിക ഷെല്‍ട്ടറുകളില്‍ നിലവിലുള്ളത്.

  • കറവപ്പശു - 4, കിടാവ് - 1, കോഴി-12, താറാവ് - 200 എന്നിവ ചത്തു
  • തൊഴുത്ത് - 20, കോഴിഫാം - 1, ആട്ടിന്‍ കൂട് - 1, താറാവ് ഫാം - 1, പുല്‍കൃഷി എന്നിവ നശിച്ചു

വണ്ണപ്പുറം, മൂന്നാര്‍, കട്ടപ്പന, കാന്തല്ലൂര്‍ എന്നിവിടങ്ങളിലാണ് പശുക്കള്‍ ചത്തത്. അടിമാലി, മറയൂര്‍, ദേവികുളം എന്നിവിടങ്ങളിലാണ് തൊഴുത്തുകള്‍ തകര്‍ന്നത്. വാത്തിക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ കാലികള്‍ക്കായും മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി കാലിത്തീറ്റ എത്തിച്ചു നല്‍കിയിരുന്നു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 50 ചാക്ക് കാലിത്തീറ്റയെത്തിച്ച് അവശ്യ കേന്ദ്രങ്ങളില്‍ വിതരണം ചെയ്‌തു വരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.