ETV Bharat / state

ഇടുക്കിയിൽ സ്‌കൂൾ മാനേജരായ വൈദികൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി - തങ്കമണി സ്‌കൂൾ പീഡനം

സ്‌കൂളിൽ വച്ച് വൈദികൻ 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി

assault case against priest in idukki  molestation case against school manager in idukki  school manager cum priest molested minor student  pocso case against priest  സ്‌കൂൾ മാനേജരായ വൈദികൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു  വൈദികനെതിരെ പീഡന പരാതി  തങ്കമണി സ്‌കൂൾ പീഡനം  വൈദികൻ പോക്‌സോ കേസ്
ഇടുക്കിയിൽ സ്‌കൂൾ മാനേജരായ വൈദികൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി
author img

By

Published : Jun 18, 2022, 12:38 PM IST

ഇടുക്കി: തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലെ മാനേജരായ വൈദികനെതിരെ വിദ്യാർഥിനിയുടെ പീഡന പരാതി. സ്‌കൂളിൽ വച്ച് വൈദികൻ 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ഒരു വർഷം മുൻപാണ് കേസിന് ആസ്‌പദമായ സംഭവം.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തങ്കമണി പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും വൈദികനെതിരെ കേസെടുക്കുകയും ചെയ്‌തു. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ എന്നും, അതിന് ശേഷമാകും കൂടുതൽ നടപടികൾ എടുക്കുക എന്നും പൊലീസ് പറഞ്ഞു. എന്നാൽ വൈദികൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടി.സി വാങ്ങുവാൻ എത്തിയപ്പോൾ ഫീസ് അടയ്‌ക്കണമെന്ന് പറഞ്ഞ കാരണത്താലാണ് കേസ് നൽകിയതെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.