ഇടുക്കി: ഉടുമ്പന്‍ചോലയിലെ പരാജയത്തിന് കാരണം പണത്തിൻ്റെ സ്വാധീനമാണെന്ന് കെ.പി.സി.സി അംഗം എം.എന്‍ ഗോപി. പണമൊഴുക്കി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നത് ശരിയാണോയെന്ന് സി.പി.എം പരിശോധിക്കണമെന്നും എം.എന്‍ ഗോപി പറഞ്ഞു.
അതേസമയം ഇടതുപക്ഷത്തിന് മികച്ച വിജയമാണ് ഉണ്ടായത്. അതിന് ഉദാഹരണമാണ് ഇടുക്കി ജില്ലാ പഞ്ചായത്തിലെ വിജയമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു . യു.ഡി.എഫ്, ബി.ജെ.പിയുമായി നടത്തിയ വോട്ട് കച്ചവടവും അപവാദപ്രചാരണവും ജനങ്ങൾ തള്ളി. സര്‍ക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.