ഇടുക്കി: ജില്ലയിൽ അണക്കെട്ടുകളുടെ സമീപം താമസിക്കുന്നവർക്ക് പട്ടയം നല്‍കണമെന്നതാണ് തന്‍റെ നിലപാടെന്ന് മുന്‍ വൈദ്യുത വകുപ്പ് മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി.
പട്ടയം നല്‍കുന്നത് കൊണ്ട് അണക്കെട്ടുകള്‍ക്ക് ഒരു ദോഷവുമുണ്ടാകില്ല. ഡാം സുരക്ഷയുടെ പേര് പറഞ്ഞ് പട്ടയം നല്‍കുന്നതിന് തടസം നിൽക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്നും ഇവര്‍ വൈദ്യുത വകുപ്പ് ഏറ്റെടുത്ത ഭൂമിയടക്കം സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ഇടുക്കിയിൽ പറഞ്ഞു.
പട്ടയം നല്‍കാന്‍ കഴിയില്ലെങ്കില്‍ നഷ്‌ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്ത് കര്‍ഷകരെ പുനരധിവസിപ്പിക്കണം. വൈദ്യുതി ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനൊപ്പം ഹൈഡല്‍ ടൂറിസം അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും പരിശ്രമം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജാക്കാട് പൊന്മുടി ഡാം ആന്‍റ് ഡെയില്‍ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടമായ സ്വിപ്പ് ലൈനിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ചടങ്ങിലായിരുന്നു എംഎൽഎ യുടെ പ്രതികരണം.
ALSO READ: അതിർത്തിയിൽ കരുതലോണം; ചെക്ക് പോസ്റ്റുകളില്‍ കർശന പരിശോധന