ഹൈദരാബാദ്: തങ്ങളുടെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് രണ്ട് പുതിയ മോഡലുകൾ കൂടെ അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര. ബിഇ, എക്‌സ്‌ഇവി സബ്‌ബ്രാൻഡുകൾക്ക് കീഴിലുള്ള കൂപ്പെ ഡിസൈനിൽ വരുന്ന BE 6e, XEV 9e എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ചെന്നൈയിൽ നടക്കുന്ന അൺലിമിറ്റഡ് ഇന്ത്യ ഗ്ലോബൽ ഉച്ചകോടിയിലാണ് പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചത്. മഹീന്ദ്രയുടെ രണ്ട് ഫ്ലാഗ്ഷിപ്പ് കാറുകളുടെയും ഡിസൈനും വിലയും സവിശേഷതയും പരിശോധിക്കാം.
INGLO ഇലക്ട്രിക് ഒറിജിൻ ആർക്കിടെക്‌ചറിലാണ് മഹീന്ദ്ര ഈ രണ്ട് എസ്‌യുവികളും നിർമ്മിച്ചിരിക്കുന്നത്. ബിഇ സബ് ബ്രാൻഡിൻ്റെ ആദ്യ എസ്‌യുവിയാണ് BE 6e. ഡിസൈൻ പരിശോധിക്കുമ്പോൾ മഹീന്ദ്രയുടെ എസ്‌യുവി ആയ XEV 9e ക്ക് 195 ലിറ്റർ ഫ്രണ്ട് സ്‌പേസും 663 ലിറ്റർ ബൂട്ട് സ്‌പേസും ഉണ്ട്. അതേസമയം BE 6e ക്ക് 455 ലിറ്റർ ബൂട്ട് സ്‌പേസും മുൻഭാഗത്തെ ട്രങ്കിൽ 45 ലിറ്റർ ഫ്രണ്ട് സ്‌പേസുമാണ് ഉള്ളത്.
എയറോഡൈനാമിക് കൂപ്പെ എസ്‌യുവി ഡിസൈനുമായാണ് XEV 9e വരുന്നത്. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ് സജ്ജീകരണം, എൽഇഡി ലൈറ്റ് ബാറുകൾ, 19 ഇഞ്ച് വീലുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഇൻ്റഗ്രേറ്റഡ് ഇൻവെർട്ടഡ് എൽ ആകൃതിയിലുള്ള ഡിആർഎല്ലുകൾ, 20 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ BE 6e മോഡലിൽ ഫീച്ചർ ചെയ്യുന്നുണ്ട്.
ബാറ്ററി ഫീച്ചറുകൾ:
മഹീന്ദ്രയുടെ പുതിയ രണ്ട് ഇലക്ട്രിക് എസ്‌യുവികളും 59 kWh, 79 kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 175 kW ചാർജറിൻ്റെ സഹായത്തോടെ വെറും 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്.
This is where it all begins.
— Mahindra Electric Origin SUVs (@mahindraesuvs) November 26, 2024
Unlimit Love - where bold ideas meet limitless possibilities. Meet XEV 9e and BE 6e.#UnlimitLuxury #UnlimitPerformance #UnlimitLove #MahindraElectricOriginSUVs #BE6e #XEV9e #MahindraBE6e #MahindraXEV9e #MahindraAuto pic.twitter.com/jo4cKWhUMZ
ചാർജിങും പവറും:
പവറും റേഞ്ചും പരിശോധിക്കുമ്പോൾ, ഇരു മോഡലിലെയും 59kWh ബാറ്ററി പായ്ക്ക് 231 HP പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം, 79 kWh ബാറ്ററി പായ്ക്ക് 286 എച്ച്പി പവറും 380 ന്യൂട്ടൺ മീറ്റർ പീക്ക് ടോർക്കും ആണ് ഉത്‌പാദിപ്പിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും വെറും 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. മഹീന്ദ്ര BE 6e ഒറ്റ ചാർജിൽ 682 കിലോമീറ്ററും XEV 9E ഒറ്റ ചാർജിൽ 656 കിലോമീറ്ററും വരെ സഞ്ചരിക്കും. രണ്ട് ഇലക്ട്രിക് എസ്‌യുവികൾക്കും മഹീന്ദ്ര ആജീവനാന്ത ബാറ്ററി വാറൻ്റിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
Witness XEV 9e, the ultimate expression of sophistication & Luxury.
— Mahindra Electric Origin SUVs (@mahindraesuvs) November 26, 2024
Know more: https://t.co/idvgp61nxC#UnlimitLuxury #UnlimitLove #MahindraElectricOriginSUVs #XEV9e #MahindraXEV9e #MahindraAut #UnlimitIndia pic.twitter.com/fgMvZiILnr
ഫ്യൂച്ചറിസ്റ്റിക് ഡിസൈനും സുഖപ്രദമായ സീറ്റുകളുമായാണ് മഹീന്ദ്ര XEV 9e വരുന്നത്. 43 ഇഞ്ച് ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണവും പാസഞ്ചർ, ഡ്രൈവർ കേന്ദ്രീകൃതമായ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. 12.3 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് BE 6e മോഡലിൽ നൽകിയിരിക്കുന്നത്. കൂടാതെ 360 ഡിഗ്രി ക്യാമറ, ഓട്ടോ അഡ്‌ജസ്റ്റിങ് ഹെഡ്-അപ്പ് ഡിസ്‌പ്ലേ വിഷൻ, വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, കണക്റ്റഡ് കാർ സവിശേഷതകൾ, 7 എയർബാഗുകൾ, 16 ദശലക്ഷം കോളർ ഓപ്ഷനുകൾ എന്നിവയും ഫീച്ചർ ചെയ്യുന്നുണ്ട്.
വില: BE 6e മോഡലിന് 18.90 ലക്ഷം രൂപയും XEV 9e മോഡലിന് 21.90 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വില. രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെയും ഡെലിവറി 2025 ഫെബ്രുവരി മുതൽ ആരംഭിക്കും.
Also Read:
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇവി പതിപ്പുമായി ഹോണ്ട
- പൾസറിനെ വെല്ലുന്ന ഫീച്ചറുകൾ: ആരും കണ്ടാൽ മോഹിക്കും, സ്റ്റൈലിഷ് ലുക്കിൽ പുതിയ അപ്പാച്ചെയുമായി ടിവിഎസ്
- ഇത് ഥാർ റോക്‌സ് ഇഫക്‌റ്റ് !! കച്ചവടം പൊടിപൊടിക്കുന്നു; രണ്ട് ലക്ഷം പിന്നിട്ട് ഥാർ വിൽപ്പന