ETV Bharat / state

ലീഗിന്‍റെ വിവരക്കേട് പി.കെ ബഷീറിനുമുണ്ട്; അധിക്ഷേപത്തില്‍ പ്രതികരിച്ച് എം.എം മണി - പി കെ ബഷീര്‍ എംഎല്‍എ

കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി എം.എം മണിയെ കണ്ടാല്‍ എന്താകും അവസ്ഥയെന്നും എം.എം മണിയുടെ മുഖവും കണ്ണും കറുപ്പല്ലേ എന്നുമായിരുന്നു പി.കെ ബഷീറിന്‍റെ പരാമര്‍ശം

m m mani on p k basheers racism quote  racial discrimination  body shaming  m m mani mla  p k basheer m l a  വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് എം എം മണി  പി കെ ബഷീര്‍ എംഎല്‍എ  വംശീയ അധിക്ഷേപം
ലീഗിന്‍റെ വിവരക്കേട് പി.കെ ബഷീറിനുമുണ്ട് ; വര്‍ണാധിക്ഷേപത്തില്‍ പ്രതികരിച്ച് എം.എം മണി
author img

By

Published : Jun 23, 2022, 6:10 PM IST

ഇടുക്കി: പി.കെ ബഷീർ എംഎല്‍എയുടെ പരാമര്‍ശം വിവരക്കേടാണെന്നും ലീഗിന്‍റെ വിവരക്കേട് ബഷീറിനുമുണ്ടെന്നും സിപിഎം എംഎല്‍എ എം.എം മണി. തനിക്കെതിരെ പി.കെ ബഷീര്‍ നടത്തിയ വര്‍ണാധിക്ഷേപ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പൊരിക്കൽ നിയമസഭയിൽ താനുമായി ബഷീര്‍ ഏറ്റുമുട്ടിയതാണെന്നും അന്ന് താൻ നല്ല മറുപടി നല്‍കിയതാണെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

എം.എം മണി പ്രതികരിക്കുന്നു

അയാൾ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇഷ്‌ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി എം.എം മണിയെ കണ്ടാല്‍ എന്താകും അവസ്ഥയെന്നും എം.എം മണിയുടെ കണ്ണും മുഖവും കറുപ്പല്ലേ എന്നുമായിരുന്നു മുസ്‌ലിം ലീഗ് എംഎല്‍എ പി.കെ ബഷീറിന്‍റെ പരാമര്‍ശം.

Also Read 'അയാളുടെ കണ്ണും മോറും കറുപ്പല്ലേ' ; എംഎം മണിക്കുനേരെ വര്‍ണാധിക്ഷേപം നടത്തി പികെ ബഷീർ എംഎൽഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.