ETV Bharat / state

മൂന്നാറില്‍ മൈനസ് തണുപ്പ്, ലേശം വൈകിയെങ്കിലും ആസ്വദിച്ച് സഞ്ചാരികൾ - Minus degree in Munnar

മുന്‍കാലങ്ങളെ അപേക്ഷിച്ച് മൂന്നാറില്‍ തണുപ്പ് താരതമ്യേന കുറവാണ് അനുഭവപ്പെടുന്നത് എന്നാണ് പ്രദേശ വാസികൾ പറയുന്നത്. വരും ദിവസങ്ങളില്‍ മൈനസ് ഡിഗ്രി തണുപ്പിന്‍റെ കാഠിന്യം വർധിക്കുമെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ.

munnar cold
മൂന്നാറില്‍ മൈനസ് തണുപ്പ്, ലേശം വൈകിയെങ്കിലും ആസ്വദിച്ച് സഞ്ചാരികൾ
author img

By

Published : Jan 11, 2023, 4:12 PM IST

മൂന്നാറില്‍ മൈനസ് തണുപ്പ്, ലേശം വൈകിയെങ്കിലും ആസ്വദിച്ച് സഞ്ചാരികൾ

ഇടുക്കി: അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്ന് സഞ്ചാരികളുടെ സ്വർഗമായ മൂന്നാര്‍. ശൈത്യകാല സീസണിലെ തണുപ്പ് ആദ്യമായി മൈനസ് ഡിഗ്രിയിലെത്തിയതോടെ മൂന്നാര്‍ തണുത്തു വിറച്ചു തുടങ്ങി. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യവാരം തന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും കാലാവസ്ഥ ആസ്വദിക്കുകയാണ് മൂന്നാറിലെത്തിയ സഞ്ചാരികള്‍.

മൈനസ് ഒന്നിലേക്ക്: കഴിഞ്ഞ ദിവസം മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പരിസര പ്രദേശങ്ങളായ കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെട്ട പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളുമെത്തി.

കേരള -തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് ഏറ്റവും കുറഞ്ഞ താപനിലയായ മൈനസിലെത്തി. ഇത്തവണത്തെ ശൈത്യകാല സീസണില്‍ മൂന്നാറില്‍ ആദ്യമായാണ് ഇത്രയും കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.

ഇനിയും തണുത്തേക്കും: മുന്‍കാലങ്ങളെ അപേക്ഷിച്ച് തണുപ്പ് താരതമ്യേന കുറവാണ് അനുഭവപ്പെടുന്നത് എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഒരു പതിറ്റാണ്ട് മുമ്പുവരെ മൈനസ് നാലു ഡിഗ്രി വരെ താപനില താഴുന്ന മൂന്നാറില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.