ETV Bharat / state

ഇടുക്കിയില്‍ ശൈശവ വിവാഹം : 15കാരിയെ കല്യാണം കഴിച്ച് 47കാരന്‍, ഹൈക്കോടതിയില്‍ പരാതി

ഒരു മാസം മുന്‍പുണ്ടായ ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരം ഇന്ന് പുറത്തുവന്നതോടെ ചൈല്‍ഡ് വെൽഫയർ കമ്മിറ്റി നിയമപരമായി ഇടപെട്ടു

Minor girl marriage in Edamalakkudy idukki  Edamalakkudy idukki  Minor girl marriage in Edamalakkudy  15കാരിയെ 47കാരന് കല്യാണം ചെയ്‌തുനല്‍കി  ഇടുക്കിയില്‍ ശൈശവ വിവാഹം  ചൈല്‍ഡ് വെൽഫയർ കമ്മിറ്റി  ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരം
15കാരിയെ 47കാരന് കല്യാണം ചെയ്‌തുനല്‍കി
author img

By

Published : Jan 30, 2023, 3:05 PM IST

Updated : Jan 30, 2023, 10:24 PM IST

ഇടുക്കി : സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47കാരന് വിവാഹം കഴിച്ച് നൽകി. ഗ്രോത്ര വർ​ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ, ഒരു മാസം മുന്‍പാണ് ശൈശവ വിവാഹം നടന്നത്.

കല്യാണം മരവിപ്പിക്കാൻ ​ചൈല്‍ഡ് വെൽഫയർ കമ്മിറ്റി കോടതിയെ സമീപിച്ചു. ഗോത്രാചാര പ്രകാരം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പുടവ കൊടുത്താൽ വിവാഹം നടന്നുവെന്നാണ് സങ്കല്‍പം. വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥർ കുടിയിലെത്തി പരിശോധന നടത്തുകയും വിവാഹം നടന്നതായി ഉറപ്പുവരുത്തുകയും ചെയ്‌തു.

ഗോത്രാചാര പ്രകാരമേ വിവാഹം നടന്നിട്ടുള്ളുവെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നൽകി. തുടർന്ന്, ശിശു സംരക്ഷണ സമിതി സിഡബ്ല്യുസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി.

47കാരനെതിരെയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയുമാണ് അന്വേഷണം നടത്തുക. ബാലികയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Last Updated : Jan 30, 2023, 10:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.