ഇടുക്കി : നരേന്ദ്ര മോദിയും അമിത് ഷായും ചേരുന്നത് മൂര്‍ഖന്‍ പാമ്പും പൊട്ടാസ്യം സയനേഡും ഒന്നിക്കുന്നത് പോലെയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇന്ത്യയുടെ രക്ഷയ്ക്ക് മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മ രൂപപ്പെട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെല്ലിയില്‍ നിര്‍മിച്ച പാര്‍ട്ടി ഓഫിസിന് അന്തരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവ് സി.എ കുര്യന്‍റെ പേര് നല്‍കി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അമിത് ഷായും നരേന്ദ്രമോദിയും ഒന്നിച്ചുനിന്നാല്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് അഹങ്കാരം പറഞ്ഞവര്‍ക്ക് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് കര്‍ഷകര്‍ നല്‍കിയ മറുപടി മറക്കരുതെന്നും പി പ്രസാദ് ഓര്‍മിപ്പിച്ചു.