ETV Bharat / state

മറയൂരില്‍ ചന്ദന മരങ്ങള്‍ വെട്ടിക്കടത്തുന്നതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്ക്: എം.എം മണി

author img

By

Published : Mar 7, 2020, 9:39 PM IST

Updated : Mar 7, 2020, 10:32 PM IST

കെ എസ് ഇ ബിയുടെ അധീനതയിലുള്ള പ്രദേശമാണ് അഞ്ചുരുളിയെന്നും റിസർവോയറിന്‍റെ പത്ത് ചെയിനിൽ അടക്കം പട്ടയം നൽകുവാൻ ശ്രമിക്കുമ്പോൾ വനം വകുപ്പിന് തടസം നിൽക്കുവാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു

മന്ത്രി എം എം മണി  വനം വകുപ്പ്  കെ എസ് ഇ ബി  ഇടുക്കി  forest deaprtment  minister MM mani  idukki  kseb  അഞ്ചുരുളി ടൂറിസം വികസന സെമിനാർ  tourism development seminar
വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി എം എം മണി

ഇടുക്കി: വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി എം.എം മണി രംഗത്തെത്തി. മറയൂർ റിസർവ് വനങ്ങളിലെ ചന്ദനമരങ്ങൾ വെട്ടിക്കടത്തുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും അധിക വരുമാനം ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ ചന്ദന മാഫിയകൾക്ക് ഒത്താശ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുവാൻ വകുപ്പിലെ വേണ്ടപ്പെട്ടവർക്ക് കഴിയണമെന്നും എം എം മണി വ്യക്തമാക്കി. അഞ്ചുരുളി ടൂറിസം വികസന സെമിനാറിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

എം എം മണി

കെ എസ് ഇ ബിയുടെ അധീനതയിലുള്ള പ്രദേശമാണ് അഞ്ചുരുളിയെന്നും റിസർവോയറിന്‍റെ പത്ത് ചെയിനിൽ അടക്കം പട്ടയം നൽകുവാൻ ശ്രമിക്കുമ്പോൾ വനം വകുപ്പിന് തടസം നിൽക്കുവാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പെരിഞ്ചാംകുട്ടിയിലെ ആദിവാസികൾക്ക് സ്ഥലം നൽകുവാൻ തീരുമാനിച്ചപ്പോഴും എതിർപ്പുമായി എത്തിയത് വനം വകുപ്പാണ്. തേക്ക് മരങ്ങൾ വെച്ച് പിടിപ്പിക്കുവാൻ റവന്യു വകുപ്പ് പാട്ടത്തിനു നൽകിയ സ്ഥലം എങ്ങനെയാണ് വനമാകുന്നതെന്നും മന്ത്രി ചോദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുവാൻ വേണ്ടപ്പെട്ടവർ ശ്രമിക്കണമെന്നും എം.എം മണി പറഞ്ഞു.

Last Updated : Mar 7, 2020, 10:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.