ETV Bharat / state

പെട്ടിമുടി ദുരന്തം: സഹായം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍

അഞ്ച് ലക്ഷം രൂപ കൊണ്ട് ആനുകൂല്യം തീരുന്നില്ല. സാധാരണ നിലയിലുള്ള ദുരന്തമല്ലിത്, ഇത് ആവര്‍ത്തിക്കാതിരിക്കണം. കൃത്യമായ പുനരധിവാസമുണ്ടാകണം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളള സഹായം പ്രാഥമികമായി ഉള്ളതാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

author img

By

Published : Aug 9, 2020, 8:06 PM IST

Minister AK Balan  Minister AK Balan pettimudi news  victims of Pettimudi  മന്ത്രി എ.കെ ബാലന്‍  മന്ത്രി എ.കെ ബാലന്‍ പെട്ടിമുടി ദുരന്തം
പെട്ടിമുടിയിലെ ദുരിന്തബാധിതര്‍ക്ക് അവകാശപ്പെട്ട സഹായം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍

ഇടുക്കി: പെട്ടിമുടിയിലെ ദുരന്തബാധിതരോട് സര്‍ക്കാര്‍ നീതികേട് കാണിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നല്ല വിശ്വാസത്തിലാണെങ്കില്‍ സര്‍ക്കാര്‍ അത് പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളും. സാധാരണ നിലയിലുള്ള ഒരു ദുരന്തമല്ല പെട്ടിമുടിയില്‍ നടന്നിരിക്കുന്നത്. കേരളത്തിലെ ജനത കണ്ണ് തുറക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്‌നങ്ങളാണത്. വാസയോഗ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ് ഇത്തരം സ്ഥലങ്ങള്‍. സമഗ്രമായ വലിയ പഠനം ഇതിനാവശ്യമായി വരും. അടുത്ത വര്‍ഷവും ഇത്തരം സംഭവങ്ങള്‍ സ്വഭാവികമായി ഉണ്ടായേക്കാം. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ഭൂമിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി പഠനം നടത്തി ആ പ്രദേശത്ത് താമസിക്കുന്ന ജനതയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഏത് വിധത്തിലുള്ള നടപടി വേണമെന്ന കാര്യത്തില്‍ ആലോചന നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം രൂപ കൊണ്ട് ആനുകൂല്യം തീരുന്നില്ല. സാധാരണ നിലയിലുള്ള ദുരന്തമല്ലിത്. ഇത് ആവര്‍ത്തിക്കാതിരിക്കണം. കൃത്യമായിട്ടുള്ള പുനരധിവാസമുണ്ടാകണം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളള സഹായം പ്രാഥമികമായി ഉള്ളതാണ്. ഒരു രൂപത്തിലുമുള്ള നീതികേടും പെട്ടിമുടിയുടെ കാര്യത്തില്‍ ഉണ്ടാവില്ല. ആ ജനതക്ക് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.