ETV Bharat / state

സഞ്ചാരികള്‍ക്ക് കൗതുകമായി എട്ടുകാലിമരം - mathikettanchola

200 വർഷത്തിലധികം പഴക്കമുള്ള ആൽ വർഗത്തിൽ പെട്ട മരം മതികെട്ടാൻ ചോലയിൽ എത്തുന്ന സഞ്ചാരികൾക്ക് എന്നും കൗതുകമാണ്.

മതികെട്ടാൻ ചോല എട്ടുകാലിമരം ഇടുക്കി mathikettanchola ettukalimaram
ജനശ്രദ്ധ പിടിച്ച് പറ്റി മതികെട്ടാൻ ചോലയിലെ എട്ടുകാലിമരം
author img

By

Published : Jun 6, 2020, 5:45 PM IST

Updated : Jun 6, 2020, 7:51 PM IST

ഇടുക്കി: മതികെട്ടാൻ ചോല ദേശീയോദ്യാനത്തില്‍ വനത്തിന് കാവലും കരുതലുമായി തലയുയർത്തി നിൽക്കുകയാണ് എട്ടുകാലി മരം . 200 വർഷത്തിലധികം പഴക്കമുള്ള ആൽ വർഗത്തിൽ പെട്ട മരമാണിത്. അവതാർ എന്ന ഹോളിവുഡ് സിനിമയിൽ കാണുന്ന മരത്തിനോട് സാമ്യം ഉള്ളതിനാൽ ജുറാസിക് മരം എന്നും ഇത് അറിയപ്പെടുന്നു.

സഞ്ചാരികള്‍ക്ക് കൗതുകമായി എട്ടുകാലിമരം

ചിലന്തി വല പോലെ പടർന്നു നിൽക്കുന്നതിനാലാണ് എട്ടുകാലി മരമെന്ന് വിളിക്കുന്നത്. 5 താങ്ങു കാലുകളാണ് ഈ മരത്തിനുള്ളത്. നിരവധി പക്ഷിമൃഗാദികളുടെ ഇഷ്ട സങ്കേതം കൂടിയാണ് മതികെട്ടാനിലെ ഈ മര മുത്തശ്ശി.

മരത്തെകുറിച്ച് നിരവധി കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. വനദേവതകൾ കുടിയിരിക്കുന്ന മരമാണിതെന്നും രാത്രിയിൽ മരത്തിന് ചുറ്റും വെളിച്ചം കാണാറുണ്ടെന്നും ആളുകൾ പറയുന്നു. അതുകൊണ്ട് തന്നെ എട്ടുകാലി മരത്തിന് മുകളിൽ കയറിപ്പറ്റാൻ ആരും ധൈര്യം കാണിക്കാറില്ല. നിരവധി പറവകളാണ് ആരെയും ഭയക്കാതെ ചിലന്തി മരത്തിൽ കൂടൊരുക്കി പാർക്കുന്നത്.

Last Updated : Jun 6, 2020, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.