ETV Bharat / state

കൊവിഡ് പ്രധിരോധം; ഇടുക്കിയിൽ മാസ് വാക്‌സിനേഷൻ ആരംഭിച്ചു - ഇടുക്കിയിൽ മാസ് വാക്‌സിനേഷൻ

മറ്റ് ക്യാമ്പുകള്‍ മാര്‍ച്ച് 16ന് ഇടുക്കി മെഡിക്കല്‍ കോളജ്, കട്ടപ്പന ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തും. 17 ന് പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളജ്, ദേവികുളം താലൂക്കില്‍ അടിമാലി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും 19, 20 തീയതികളില്‍ മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലും ക്യാമ്പ് നടത്തും

mass covid vaccination  Idukki  ഇടുക്കിയിൽ മാസ് വാക്‌സിനേഷൻ  കൊവിഡ് പ്രധിരോധം
കൊവിഡ് പ്രധിരോധം; ഇടുക്കിയിൽ മാസ് വാക്‌സിനേഷൻ ആരംഭിച്ചു
author img

By

Published : Mar 13, 2021, 3:51 AM IST

ഇടുക്കി:ന്യൂമാന്‍ കോളജില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന കൊവിഡ് മാസ് വാക്സിനേഷന്‍ ക്യാമ്പില്‍ ആദ്യദിനം 800 പേര്‍ വാക്സിന്‍ സ്വീകരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെ നടത്തിയ ക്യാമ്പ് ഇന്നും ഉണ്ടാവും. രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ക്യാമ്പുകളില്‍ നിന്നും സൗജന്യമായാണ് കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നത്. രണ്ട് ദിവസം കൊണ്ട് 4000 പേര്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യം.

വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വാക്സിനേഷന് എത്തുന്നനവരെ സ്വീകരിക്കാന്‍ ക്യാമ്പിന്‍റെ റിസപ്ഷനില്‍ പ്രത്യേകം ജീവനക്കാരെ ഏര്‍പ്പെടുത്തി. രജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്ക് ചുവപ്പും സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് നീലയും ടോക്കണ്‍ കൊടുത്തു. ഇതില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തെത്തുന്നവരെ തിരിച്ചറിയല്‍ പരിശോധന നടത്തി നേരെ വാക്സിനേഷന് വിടും. ഇതിന് ശേഷം ആശാ വര്‍ക്കര്‍മാര്‍ ഇവരെ നിരീക്ഷണ മുറിയിലേക്ക് മാറ്റും.

ഇവരെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിരീക്ഷണ മുറിയില്‍ സജ്ജജമാക്കിയിരുന്നു. അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ആംബുലന്‍സും സജ്ജമായിരുന്നു. സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നവരെ പരിശോധന പൂര്‍ത്തിയാക്കി വാക്സിന്‍ നല്‍കിയ ശേഷം നിരീക്ഷണ മുറിയിലേക്ക് മാറ്റും. വാക്സിന്‍ സ്വീകരിച്ച എല്ലാവരെയും അര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് മടക്കി അയച്ചത്.

കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസാണ് എല്ലാവര്‍ക്കും നല്‍കിയത്. ഇത് സ്വീകരിച്ചവര്‍ക്ക് 28 ദിവസം കഴിഞ്ഞ് ഇതേ രീതിയില്‍ ക്യാമ്പ് നടത്തി രണ്ടാം ഡോസും നല്‍കും. ഇതുമായി ബന്ധപ്പെട്ട് സ്ഥലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കും. കൊവിഡ് വാക്സിനേഷന്‍ കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്‌ചയിലൊരു ദിവസം കൊവിഡ് മാസ് വാക്സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന്‍റെ ഭാഗമായാണ് ആദ്യ ക്യാമ്പ് രണ്ടു ദിവസങ്ങളിലായി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടത്തുന്നത്.

മറ്റ് ക്യാമ്പുകള്‍ മാര്‍ച്ച് 16ന് ഇടുക്കി മെഡിക്കല്‍ കോളജ്, കട്ടപ്പന ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തും. 17 ന് പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളജ്, ദേവികുളം താലൂക്കില്‍ അടിമാലി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും 19, 20 തീയതികളില്‍ മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലും ക്യാമ്പ് നടത്തി ആദ്യ ഡോസ് വാക്സിന്‍ നല്‍കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.