ETV Bharat / state

വിലയിടിവിനൊപ്പം വ്യാജനും; മറയൂര്‍ ശര്‍ക്കരക്കും കരിമ്പ് കര്‍ഷകര്‍ക്കും കനത്ത വെല്ലുവിളി

വിലയിടിവിനൊപ്പം വ്യാജ ശര്‍ക്കര വിപണി കൈയടക്കുകയും ചെയ്‌തതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് മറയൂര്‍ ശര്‍ക്കരയും കരിമ്പ് കര്‍ഷകരും. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ശര്‍ക്കരയാണ് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ നിലവില്‍ വില്‍ക്കുന്നത്

Marayoor Jaggery and sugarcane farmers of Idukki  Marayoor Jaggery facing crisis in market  Marayoor Jaggery  sugarcane farmers of Idukki  Sugarcane farming in Idukki  മറയൂര്‍ ശര്‍ക്കരയും കരിമ്പ് കര്‍ഷകരും  മറയൂര്‍  മറയൂര്‍ ശര്‍ക്കര  ശര്‍ക്കര  ഭൗമ സൂചിക പദവി  വ്യാജ മറയൂര്‍ ശർക്കര  വ്യാജ ശര്‍ക്കര
കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍
author img

By

Published : Mar 1, 2023, 7:22 AM IST

കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജ ശർക്കരയുടെ കടന്നുവരവ് തടയാനാകാത്തതും വിലയിടിവും മറയൂർ ശർക്കരക്ക് തിരിച്ചടിയാകുന്നു. ഭൗമ സൂചിക പദവി ലഭിച്ചിട്ടും വിപണിയിൽ വലിയ വെല്ലുവിളിയാണ് മറയൂർ ശർക്കര നേരിടുന്നത്. വിപണിയില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു മറയൂര്‍ ശർക്കരയ്ക്ക്.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച ഇല്ലാത്തതാണ് മറ്റുള്ളവയില്‍ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്‌തമാക്കുന്നത്. എന്നാൽ കടുത്ത പ്രതിസന്ധി നേരിടുകയാണ് കർഷകർ ഇപ്പോൾ. വിപണിയിൽ സുലഭമായി എത്തുന്ന വ്യാജ ശർക്കരയാണ് യഥാർഥ ഉത്പാദകരെ വലയ്ക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ശര്‍ക്കര മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ വിൽക്കുന്നു. ഉത്‌പാദനത്തിന് അനുസരിച്ച് വില കിട്ടാത്തതും വ്യാജ ശർക്കരയുടെ വ്യാപനവും കരിമ്പ് കർഷകർക്ക് തിരിച്ചടിയാണ്. മറയൂരിലെ കരിമ്പ് കർഷകരെ മാത്രം ആശ്രയിച്ചാണ് മറയൂർ ശർക്കരയുടെ ഉത്പാദനം.

വിപണിയിൽ വ്യാജൻ എത്തുമ്പോൾ ഇത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിപണിയിൽ എത്തുന്ന വ്യാജ മറയൂര്‍ ശർക്കരയുടെ വിപണനം തടയുമെന്ന് സർക്കാർ വാഗ്‌ദാനം ചെയ്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.