ETV Bharat / state

കൊവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര മേഖല

മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന മാങ്കുളത്തിന്‍റെ വിനോദ സഞ്ചാരമേഖല പതിയെ വളര്‍ന്നു വരുന്നതിനിടയിലായിരുന്നു കൊവിഡ് പിടിമുറുക്കിയത്.

ഇടുക്കി  മാങ്കുളം  മൂന്നാർ  TOURISAM  idukki
കൊവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര മേഖല
author img

By

Published : Jul 22, 2020, 5:11 PM IST

Updated : Jul 22, 2020, 9:52 PM IST

ഇടുക്കി: മാങ്കുളത്തിന് വശ്യമനോഹാരിത നല്‍കുന്ന കാനനവും കാട്ടാറുകളുമെല്ലാം ഉണര്‍ന്ന് കഴിഞ്ഞു. മണ്‍സൂണ്‍ കാലത്ത് സമൃദ്ധമാകുന്ന ജലപാതങ്ങള്‍ മാങ്കുളത്തിന് പറഞ്ഞറിയിക്കാനാവാത്ത ആകര്‍ഷണം നല്‍കുന്നുണ്ട്. പക്ഷേ കൊവിഡ് ഭീതിയില്‍ സഞ്ചാരികള്‍ മാങ്കുളത്തെ കൈവിട്ടിട്ട് അഞ്ച് മാസത്തോട് അടുക്കുകയാണ്. മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന മാങ്കുളത്തിന്‍റെ വിനോദ സഞ്ചാരമേഖല പതിയെ വളര്‍ന്നു വരുന്നതിനിടയിലായിരുന്നു കൊവിഡ് പിടിമുറുക്കിയതും സഞ്ചാരികള്‍ക്ക് വിലക്ക് വീണതും. മധ്യവേനലവധിക്കാലത്തും മണ്‍സൂണ്‍കാലത്തും ലഭിക്കേണ്ടിയിരുന്ന വരുമാനം ഇല്ലാതായതോടെ വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് മുമ്പോട്ട് പോയിരുന്ന മേഖലകളില്‍ എല്ലാം സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കി കഴിഞ്ഞു.

കൊവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര മേഖല

കാട്ടാനശല്യം രൂക്ഷമായതോടെയായിരുന്നു പ്രദേശത്തെ ആളുകള്‍ കൃഷി മതിയാക്കി വിനോദസഞ്ചാരത്തെ ഉപജീവനമാര്‍ഗമാക്കി തീര്‍ത്തത്. വിനോദ സഞ്ചാര മേഖല തകര്‍ന്നതോടെ ചെറുകിട ഹോംസ്‌റ്റേകളും ഹോട്ടലുകളുമെല്ലാം പ്രതിസന്ധിയിലായി. സഞ്ചാരികള്‍ക്ക് യാത്രാ സൗകര്യമൊരുക്കിയിരുന്ന ജീപ്പ് ഉടമകളും ജീവനക്കാരുമെല്ലാം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ട്. കൊവിഡ് ഭീതിയൊഴിഞ്ഞ് ആനക്കുളത്തെ കാട്ടുകൊമ്പന്‍മാരുടെ തലയെടുപ്പ് കാണാന്‍ സഞ്ചാരികള്‍ എത്തിതുടങ്ങിയാലെ മാങ്കുളത്തിന്‍റെ വിനോദ സഞ്ചാരമേഖല വീണ്ടും സജീവമാകുകയുള്ളു.

Last Updated : Jul 22, 2020, 9:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.