ഇടുക്കി: ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ മൊബൈല്‍ കവറേജും ഇന്‍റർനെറ്റ് സൗകര്യവും കൂടുതല്‍ കാര്യക്ഷമമാക്കണം എന്ന ആവശ്യവുമായി പ്രദേശവാസികൾ.
സ്വകാര്യ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികളുടെയും ബി.എസ്.എൻ.എല്ലിന്‍റെയും സേവനം മാങ്കുളത്ത് ലഭിക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്‍റെ മുഴുവന്‍ ഇടങ്ങളിലും പര്യാപ്‌തമാം വിധം റെയിഞ്ചോ ഇന്‍റർനെറ്റോ ലഭിക്കുന്നില്ലെന്നാണ് പരാതി. വനാതിര്‍ത്തിയോട് ചേര്‍ന്ന മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇന്‍റർനെറ്റ് സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം നാളുകളായി പ്രദേശവാസികള്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. എന്നാൽ പഞ്ചായത്തിലെ ഏതാനും ചില ഭാഗങ്ങള്‍ ഒഴിച്ചാല്‍ മറ്റൊരിടത്തും ആവശ്യത്തിന് റെയിഞ്ച് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്‍റർനെറ്റ് സൗകര്യത്തിന്‍റെ അപര്യാപ്‌തത കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ മൊബൈല്‍ റെയിഞ്ചിന്‍റെ കുറവ് പ്രദേശവാസികളുടെ ഓണ്‍ലൈന്‍ ഇടപാടുകളെയും ബാധിച്ചു തുടങ്ങി. ഇതോടെ ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം മുന്നോട്ട് വയ്‌ക്കുകയാണ് പ്രദേശവാസികൾ.
Also Read: ലോക്ക്ഡൗണും മഴയും വില്ലനായി ; മാങ്കുളത്തെ റോഡുപണികള്‍ അനിശ്ചിതത്വത്തില്‍