ETV Bharat / state

കൊവിഡ് : മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവം ഉപേക്ഷിച്ചു - മംഗളാദേവി കണ്ണകി ക്ഷേത്രം

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം.

mangaladevi temple festival cancelled  മംഗളാദേവി ക്ഷേത്രത്തിൽ ഈ വർഷവും ഉത്സവം ഉണ്ടാകില്ല  ഇടുക്കി  മംഗളാദേവി കണ്ണകി ക്ഷേത്രം  ചിത്രപൗർണമി ഉത്സവം
മംഗളാദേവി ക്ഷേത്രത്തിൽ ഈ വർഷവും ഉത്സവം ഉണ്ടാകില്ല
author img

By

Published : Apr 18, 2021, 8:43 PM IST

ഇടുക്കി: ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവം ഈ വർഷവും ഉണ്ടാകില്ലെന്ന് ഇടുക്കി കലക്ടർ എച്ച് ദിനേശൻ. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ കാനന ക്ഷേത്രമായ മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവം തമിഴ്നാട്ടിലെ തേനി ജില്ല ഭരണകൂടവും, ഇടുക്കി ജില്ല ഭരണകൂടവും ചേർന്നാണ് നടത്തിയിരുന്നത്.

Read More: കനത്ത ആശങ്ക: സംസ്ഥാനത്ത് പതിനെട്ടായിരം കടന്ന് കൊവിഡ് രോഗികൾ

തമിഴ്നാട്ടിലും ഉത്സവങ്ങൾ നിരോധിച്ച സാഹചര്യത്തിൽ തേനി ജില്ല ഭരണകൂടവുമായി ചേർന്നാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് കലക്ടർ പറഞ്ഞു. കഴിഞ്ഞ വർഷവും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉത്സവം ഉണ്ടായിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.