ഇടുക്കി: നെടുങ്കണ്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉടുമ്പൻചോല ഉഷാഭവനിൽ അഭിമന്യു ആണ് മരിച്ചത്. അഭിമന്യുവിന്‍റെ സഹോദരൻ അഭിജിത്തിനെ പരിക്കുകളോടെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉടുമ്പൻചോല ഭാഗത്തുനിന്നും എത്തിയ സ്‌കൂട്ടറില്‍ നെടുങ്കണ്ടത്ത് നിന്നും എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. വാഹനങ്ങളെ ഓവർ ടേക്ക് ചെയ്‌ത് തെറ്റായ ദിശയില്‍ ആണ് ബസ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂപ്പാറ സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു മരിച്ച അഭിമന്യു.