ETV Bharat / state

രാജാക്കാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു - വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുല്ലക്കാനം ചെറുതാനിയിൽ വീട്ടിൽ ബിജു കുര്യൻ ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രിയാണ് അപകടം നടന്നത്.

man died in bike accident in rajakkad town  bike accident  accident  rajakkad town  man died  man died in bike accident  രാജാക്കാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു  വാഹനാപകടത്തിൽ യുവാവ് മരിച്ചു  രാജാക്കാട് ടൗൺ
രാജാക്കാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
author img

By

Published : Oct 24, 2021, 10:13 PM IST

ഇടുക്കി: രാജാക്കാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുല്ലക്കാനം ചെറുതാനിയിൽ വീട്ടിൽ ബിജു കുര്യൻ ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രിയാണ് അപകടം നടന്നത്.

ബിജു ഓടിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിന് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് സമീപത്തുണ്ടായിരുന്ന കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയിലേക്ക് വീണതിനാൽ അപകടം ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഞായറാഴ്‌ച രാവിലെയാണ് അപകടം നടന്ന വിവരം പ്രദേശവാസികൾ അറിയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീഴ്‌ചയിൽ തലക്ക് ഏറ്റ മുറിവിലൂടെ രക്‌തം വാർന്നതായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

Also Read: ടി 20 ലോകകപ്പ്; മുന്നിൽ നിന്ന് നയിച്ച് കോലി, പാകിസ്ഥാന് 152 വിജയ ലക്ഷ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.