ഇടുക്കി: പൂവ് പറിക്കുന്നതിനിടെ കണിക്കൊന്നയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. രാജകുമാരി മില്ലുംപടി കരിമ്പിൻ കാലായിൽ എൽദോസ് ഐപ്പാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
വിഷുക്കണി ഒരുക്കാനായി കൊന്നപ്പൂ പറിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുംഭപാറ ഭാഗത്ത് എത്തിയതായിരുന്നു എല്‍ദോസ്. കണിക്കൊന്നയിൽ നിന്ന് പൂവ് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീഴ്‌ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.