ETV Bharat / state

കാഴ്ച ഇൻഡി ഫെസ്റ്റിലെ കുട്ടി ജൂറിയായി മൈഥിലി - കാഴ്ച ഇൻഡി ഫെസ്റ്റ് 2019 വാർത്ത

മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ബംഗാളി ചിത്രം പരിയാഹിനുള്ള പുരസ്‌കാരം നല്‍കാനും മൈഥിലിക്ക് അവസരം ലഭിച്ചു.

മൈഥിലി  കാഴ്ച ഇൻഡി ഫെസ്റ്റ് 2019 വാർത്ത  kazcha indie fest 2019 news
കാഴ്ച ഇൻഡി ഫെസ്റ്റിലെ കുട്ടി ജൂറിയായി മൈഥിലി
author img

By

Published : Dec 13, 2019, 8:31 PM IST

Updated : Dec 13, 2019, 8:45 PM IST

ഇടുക്കി: തിരുവനന്തപുരത്ത് നടന്ന കാഴ്ച ഇൻഡി ഫെസ്റ്റ് 2019ല്‍ തിളങ്ങി മൈഥിലി സായ് മീര റെജി എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി.കാഴ്ച ഇൻഡി ഫെസ്റ്റ് 2019ലെ ഏറ്റവും പ്രായം കുറഞ്ഞ ജൂറി അംഗമായിരുന്നു മൈഥിലി സായ് മീര റെജി .അടിമാലി സ്വദേശി റെജി ശങ്കറിന്‍റെയും അരുന്ധതി മധുമേഖയുടെയും മൂത്തമകളായ മൈഥിലി തിരുവനന്തപുരം അംബേദ്ക്കര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാർഥിനിയാണ്.മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ബംഗാളി ചിത്രം പരിയാഹിനുള്ള പുരസ്‌കാരം നല്‍കാനും മൈഥിലിക്ക് അവസരം ലഭിച്ചു. ക്ലാസിക് സിനിമകളോടും സമാന്തര സിനിമകളോടും മൈഥിലിക്കുള്ള താല്പര്യമാണ് ജൂറിപാനലില്‍ എത്തിച്ചതെന്നും സ്‌കൂളില്‍ അധ്യാപകര്‍ മൈഥിലിക്ക് നല്‍കി വരുന്ന പിന്തുണ വളരെ വലുതാണെന്നും മാതാവും കവയത്രിയുമായ അരുന്ധതി പറഞ്ഞു.

കാഴ്ച ഇൻഡി ഫെസ്റ്റിലെ കുട്ടി ജൂറിയായി മൈഥിലി

മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത നേട്ടത്തില്‍ പിതാവ് റെജി സന്തോഷം പങ്കുവെച്ചു. പത്താംതരം വരെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പഠനം നടത്തിയിരുന്ന മൈഥിലി ഒരു വര്‍ഷം മുമ്പാണ് വിദ്യാനികേതനില്‍ എത്തിയത്. സാഹിത്യത്തോടും സിനിമയോടും താല്‍പര്യമുള്ള കുടുംബ പാരമ്പര്യമാണ് മൈഥിലിയെ സിനിമയുടെ വഴിയിലെത്തിച്ചത്.തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിന്‍റെയും ശില്‍പ്പിത ബര്‍ധൂരിയെന്ന ചലച്ചിത്ര സംവിധായകയുടെയും ശില്‍പശാലകള്‍ മൈഥിലിക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കി.

നെടുമങ്ങാട് അരങ്ങേറിയ തെരുവ് നാടകത്തിലും ജില്ലാതല നാടക ക്യാമ്പിലും മൈഥിലി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. തുടര്‍ന്ന് ചലച്ചിത്ര, നാടക പ്രവര്‍ത്തകനായ ഡോ.ബാലചന്ദ്രന്‍ ഉള്‍പ്പെട്ട ചലചിത്രമേള സംഘാടകര്‍ സ്‌കൂളിലെത്തി മൈഥിലിയെ ജൂറി പാനലിലേക്ക് തെരഞ്ഞെടുത്തു. കിഫില്‍ പ്രദര്‍ശിപ്പിച്ച 12 സിനിമകളുടെ അന്തിമ വിധിയെഴുതപ്പെട്ടത് അടിമാലി സ്വദേശിയായ മൈഥിലിയുടെ വിലയിരുത്തല്‍ കൂടി പരിഗണിച്ചായിരുന്നു.

Intro:ഈ മാസം ആറ് മുതല്‍ 9 വരെ തിരുവനന്തപുരത്ത് നടന്ന കാഴ്ച്ച ഇന്‍ഡി ഫെസ്റ്റ് 2019ല്‍ ഏറ്റവും പ്രായം കുറഞ്ഞ ജൂറി അംഗമായിരുന്നു മൈഥിലി സായ് മീര റെജി എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.അടിമാലി സ്വദേശി റെജി ശങ്കറിന്റെയും അരുദ്ധതി മധുമേഖയുടെയും മൂത്തമകളാണ് മൈഥിലി.Body:തിരുവനന്തപുരം അബ്ദേക്കര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മൈഥിലി സായ് മീര റെജി. പത്താംതരം വരെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പഠനം നടത്തിയിരുന്ന മൈഥിലി ഒരു വര്‍ഷം മുമ്പാണ് വിദ്യാനികേതനില്‍ എത്തിയത്.മേളയില്‍ മികച്ച ചലചിത്രമായി തിരഞ്ഞെടുത്ത ബംഗാളി ചിത്രം പരിയാഹിനുള്ള പുരസ്‌ക്കാരം നല്‍കാനും മൈഥിലിക്ക് അവസരം ലഭിച്ചു.മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത നേട്ടത്തില്‍ പിതാവ് റെജി സന്തോഷം പങ്ക് വച്ചു.

ബൈറ്റ്

റെജി ശങ്കർ
പിതാവ്

ക്ലാസിക് സിനിമകളോടും സമാന്തര സിനിമകളോടും മൈഥിലിക്കുള്ള താല്പര്യമാണ് ജൂറിപാനലില്‍ എത്തിച്ചതെന്നും സ്‌കൂളില്‍ അധ്യാപകര്‍ മൈഥിലിക്ക് നല്‍കി വരുന്ന പിന്തുണ വളരെ വലുതാണെന്നും മാതാവും കവയത്രിയുമായ അരുദ്ധതി പറഞ്ഞു.

ബൈറ്റ്

അരുന്ധതി
മാതാവ്Conclusion:സാഹിത്യത്തോടും സിനിമയോടും താല്‍പര്യമുള്ള കുടുംബപാരമ്പര്യമാണ് മൈഥിലിയെ സിനിമയുടെ വഴിയിലെത്തിച്ചത്.തമിഴ് സംവിധായകന്‍ പാ രജ്ജിത്തിന്റെയും ശില്‍പ്പിത ബര്‍ധൂരിയെന്ന ചലച്ചിത്ര സംവിധായകയുടെയും ശില്‍പശാലകള്‍ മൈഥിലിക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കി.നെടുമങ്ങാടരങ്ങേറിയ തെരുവ് നാടകത്തിലും നാടകിന്റെ ജില്ലാതല നാടക ക്യാമ്പിലും മൈഥിലി മികച്ച പ്രകടനം കാഴ്ച്ചവച്ചു.തുടര്‍ന്ന് ചലച്ചിത്ര,നാടക പ്രവര്‍ത്തകനായ ഡോ ബാലചന്ദ്രന്‍ ഉള്‍പ്പെട്ട ചലചിത്രമേള സംഘാടകര്‍ സ്‌കൂളിലെത്തി മൈഥിലിയെ ജൂറിപാനലിലേക്ക് തിരഞ്ഞെടുത്തു.കിഫില്‍ പ്രദര്‍ശിപ്പിച്ച 12 സിനിമകളുടെ അന്തിമ വിധിയെഴുതപ്പെട്ടത് അടിമാലി സ്വദേശിയായ മൈഥിലിയുടെ വിലയിരുത്തല്‍ കൂടി പരിഗണിച്ചായിരുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 13, 2019, 8:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.